Quantcast

ഖത്തറിൽ മലപ്പുറം കീഴുപറമ്പ് സ്വദേശി നിര്യാതനായി

നാല്​ പതിറ്റാണ്ടിലധികം ഖത്തറിൽ പ്രവാസിയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2026-09-02 14:49:34

Published:

2 Sept 2026 6:58 PM IST

ഖത്തറിൽ മലപ്പുറം കീഴുപറമ്പ് സ്വദേശി നിര്യാതനായി
X

ദോഹ: മലപ്പുറം കീഴുപറമ്പ് കുനിയിൽ സ്വദേശി ഖത്തറിൽ നിര്യാതനായി. ചീരാത്ത് പി.കെ. സിദ്ധീഖ് (69) ആണ്​ മരണപ്പെട്ടത്​. ഹോട്ടൽ, ട്രാൻസ്പോർട്ട് സംരംഭങ്ങളുമായി 40 വർഷത്തിലധികമായി ഖത്തറിൽ പ്രവാസിയായിരുന്നു. സാമൂഹിക- സാംസ്കാരിക മേഖലകളിൽ സജീവമായിരുന്ന ഇദ്ദേഹം ഖത്തറിലെ കിഴുപറമ്പ പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ കെപ്‌വ ഖത്തറിന്‍റെ സ്ഥാപക പ്രസിഡന്‍റ്​, കുനിയിൽ പ്രവാസി കൂട്ടായ്മയായ (കിയ ഖത്തർ ) രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഖത്തറിലെ നിയമ നടപടികൾക്കു ശേഷം മയ്യിത്ത് ഇന്നു രാത്രി നാട്ടിലേക്ക് കൊണ്ടു പോകും. ഭാര്യ: സുഹ്റ നെടിയിരുപ്പ്. പിതാവ്: പരേതനായ പി.കെ ചീരാത്ത് ഉമ്മർ, മാതാവ് പരേതയായ ഉമ്മാച്ചക്കുട്ടി.

Next Story