ഖത്തർ കെഎംസിസി ഓഫിസിൽ നിന്ന് എട്ട് കോടി കവർന്ന കേസ്: ഒരാൾ കീഴടങ്ങി
ഖത്തർ ഓഫിസിൽ റൂം ബോയിയെ കെട്ടിയിട്ടാണ് കവർച്ച നടത്തിയത്, കേസിൽ ആറ് പ്രതികൾ

പൊലീസിൽ കീഴടങ്ങിയ ബാലകൃഷ്ണൻ
കോഴിക്കോട്/ദോഹ: ഖത്തറിലെ കെഎംസിസി ഓഫിസിൽ റൂം ബോയിയെ കെട്ടിയിട്ട് എട്ട് കോടി രൂപ കവർച്ച നടത്തിയ കേസിൽ ഒരാൾ കോഴിക്കോട് പൊലീസിൽ കീഴടങ്ങി. കോഴിക്കോട് കൊയിലാണ്ടി സ്വദേശി പരപ്പിൽ ബാലകൃഷ്ണൻ ആണ് കീഴടങ്ങിയത്. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. 2025 സെപ്റ്റംബർ 18ന് അൽ തുമാമയിലെ കെഎംസിസി ഓഫിസിലാണ് കവർച്ച നടന്നത്. കെട്ടിടത്തിൽ ഉണ്ടായിരുന്ന റൂം ബോയിയുടെ കൈയും കാലും കെട്ടിയിട്ട ശേഷം ഓഫിസ് റൂമിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്താണ് 31 ലക്ഷം റിയാൽ (ഏകദേശം 8.06 കോടി രൂപ) കവർന്നത്.കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രകാരം ആറ് പ്രതികളാണുള്ളത്. പികെ അബ്ദുൽ റഹീം നൽകിയ പരാതിയിൽ 2026 സെപ്റ്റംബർ 15നാണ് കൊയിലാണ്ടി പൊലീസ് കേസ് എടുത്തത്. ബോംബെ ഷാജി, റാഷി, സാലിഹ് എന്ന ബാവ, ഹസൻ എന്ന മമ്മാലി, നിസാർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ബോംബെ ഷാജി, റാഷി, സാലിഹ് എന്നിവർ ഗുഢാലോചന നടത്തുകയും ബാലകൃഷ്ണൻ, ഹസൻ, നിസാർ എന്നിവരുടെ സഹായത്തോടെ കവർച്ച നടത്തുകയായിരുന്നുവെന്നുമാണ് പരാതിയിൽ പറയുന്നത്. കേസിൽ അഞ്ച് പേരെ കൂടി പിടികൂടാനുണ്ട്.
Adjust Story Font
16

