Quantcast

ലോകകപ്പ്: ഭിന്നശേഷിക്കാരായ ആരാധകർക്ക് എല്ലാ സൗകര്യവും ഒരുക്കിയതായി ഖത്തർ

ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്ക് പ്രത്യേക സെൻസറി റൂമുകൾ

MediaOne Logo

Sports Desk

  • Published:

    28 Jun 2022 6:22 PM GMT

ലോകകപ്പ്: ഭിന്നശേഷിക്കാരായ ആരാധകർക്ക് എല്ലാ സൗകര്യവും ഒരുക്കിയതായി ഖത്തർ
X

പശ്ചിമേഷ്യയിൽ ആദ്യമായി വിരുന്നെത്തുന്ന ഫുട്‌ബോൾ മേളയിൽ എല്ലാവരെയും ചേർത്തുപിടിക്കാൻ ഖത്തർ. ലോകകപ്പിനെത്തുന്ന ഭിന്നശേഷിക്കാരായ ആരാധകർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയതായി ഖത്തർ അറിയിച്ചു. ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്ക് പ്രത്യേക സെൻസറി റൂമുകൾ സജ്ജമാക്കിയിട്ടുണ്ടെന്നും ഖത്തർ സാമൂഹ്യ വികസന മന്ത്രി പറഞ്ഞു ശാരീരിക വെല്ലുവിളികളോ മാനസിക വെല്ലുവിളികളോ ലോകകപ്പ് ആസ്വാദനത്തിനും സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനത്തിനും തടസമാകില്ലെന്നും വ്യക്തമാക്കി.

കഴിഞ്ഞ ലോകകപ്പിലേത് പോലെ തന്നെ ഭിന്നശേഷിക്കാർക്കായി ഇരിപ്പിടങ്ങളും അവിടേക്ക് അനായാസമായി ചെന്നെത്താനുള്ള സൗകര്യങ്ങളും സജ്ജമാണ്. ഇതോടൊപ്പം തന്നെ ഓട്ടിസം, ന്യൂറോ ബിഹേവിറയൽ ഡിസോർഡർ തുടങ്ങി ബൗദ്ധിക വെല്ലുവിളി നേരിടുന്നവരെയും ഖത്തർ ചേർത്തുപിടിക്കുകയാണ്. ഇവർക്കായി പ്രത്യേക സെൻസറി റൂമുകൾ ലോകകപ്പ് വേദികളിൽ തയ്യാറാക്കിയിട്ടുണ്ട്. ഇവർക്ക് ലോകകപ്പ് ആസ്വദിക്കുന്നതിന് ആവശ്യമായ എല്ലാവിധ അത്യാധുനിക സംവിധാനങ്ങളുമുണ്ടാകും. കാഴ്ചയില്ലാത്ത ആരാധകർക്ക് കളി വിവരിച്ചുകൊടുക്കാൻ പ്രത്യേക കളി വിവരണവും സംഘാടകർ ഏർപ്പെടുത്തിയിട്ടുണ്ട്. ലോകമെങ്ങുമുള്ള കാഴ്ചാപരിമിതിയുള്ളവർക്ക് മൊബൈൽ ആപ്ലിക്കേഷൻ വഴി ഇതാസ്വദിക്കാം.


Qatar has made all possible arrangements for fans of different abilities arriving for the World Cup

TAGS :

Next Story