ഖത്തറിൽ ഉച്ച വിശ്രമ നിയമം ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പേരു വിവരം വെളിപ്പെടുത്താതെ പരാതിപ്പെടാം
പരാതിക്കാരന്റെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് തൊഴില്‍ മന്ത്രാലയം

ഖത്തറിൽ ഉച്ച വിശ്രമ നിയമം ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പേര് വിവരങ്ങള്‍ വെളിപ്പെടുത്താതെ പരാതിപ്പെടാം. പരാതിക്കാരന്റെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
ചൂട് കൂടിയതോടെ ഖത്തറില്‍ പകല്‍ സമയത്തെ പുറം ജോലികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് മൂന്നര വരെയാണ്നി യന്ത്രണം. ജൂണ്‍ ഒന്നുമുതലാണ് ഈ വര്‍ഷം വിശ്രമം അനുവദിച്ച് തുടങ്ങിയത്. സെപ്തംബര്‍ 15വരെ ഈ രീതി തുടരുണം. കമ്പനികള്‍ ഇത് നടപ്പാക്കുന്നുണ്ടോയെന്ന്തൊഴില്‍ മന്ത്രാലയം പരിശോധനയും നടത്തുന്നുണ്ട്.
നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ മന്ത്രാലയത്തെ നേരിട്ട് അറിയിക്കാം. പരാതിക്കാരന്റെ പേരും വിവരങ്ങളും രഹസ്യമാക്കി വെക്കും. 40288101എന്ന നമ്പരിലാണ് വിളിക്കേണ്ടത്.
Next Story
Adjust Story Font
16