Quantcast

ഗസ്സയിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള ഇസ്രായേൽ നീക്കം തള്ളി ഖത്തർ

കൂട്ട ശിക്ഷ നടപ്പാക്കുന്ന ഇസ്രായേൽ നടപടി പ്രത്യാഘാതമുണ്ടാക്കുമെന്ന് ഖത്തർ മുന്നറിയിപ്പ് നൽകി.

MediaOne Logo

Web Desk

  • Published:

    14 Oct 2023 4:17 PM GMT

Qatar rejects Israels move to evacuate people from Gazza
X

ഗസ്സ മുനമ്പിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള ഇസ്രായേൽ നീക്കം തള്ളി ഖത്തർ. കൂട്ട ശിക്ഷ നടപ്പാക്കുന്ന ഇസ്രായേൽ നടപടി പ്രത്യാഘാതമുണ്ടാക്കുമെന്ന് ഖത്തർ മുന്നറിയിപ്പ് നൽകി. ഇതിനിടെ ഖത്തർ പ്രധാനമന്ത്രി സൗദി വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി. ഇറാൻ വിദേശകാര്യ മന്ത്രി ഉടൻ ഖത്തറിലെത്തും.

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിന് പിന്നാലെയാണ് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്‌മാൻ അൽതാനി സൗദി വിദേശകാര്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചത്. സാധാരണക്കാർക്കെതിരായ ആക്രമണങ്ങളെ ഏത് സാഹചര്യത്തിലും ഖത്തർ അംഗീകരിക്കില്ല. ഗസ്സയിലെ ജനങ്ങൾ വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. പ്രശ്‌നപരിഹാരത്തിന് അടിയന്തരമായി മാനുഷിക ഇടനാഴി തുറക്കണമെന്ന ആവശ്യം അദ്ദേഹം ആവർത്തിച്ചു.

ഗസ്സയിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള ഇസ്രായേൽ നീക്കം തള്ളി വൈകാതെ ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയും ഇറക്കി. കൂട്ട ശിക്ഷ നടപ്പാക്കൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നും ഖത്തർ മുന്നറിയിപ്പ് നൽകി. വലിയ അഭയാർഥി പ്രവാഹത്തിനും അധിനിവിഷ്ട പ്രദേശങ്ങളിൽ നിരന്തര പ്രശ്‌നങ്ങൾക്കും ഇടയാക്കുമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അതിനിടെ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുമായി ഫോണിൽ ചർച്ച നടത്തി.സംഘർഷം വ്യാപിക്കാതിരിക്കാനുള്ള മുൻകരുതലുകളും മാനുഷിക ഇടനാഴി തുറക്കുന്നതും ഇരുനേതാക്കളും ചർച്ച ചെയ്തു.

TAGS :

Next Story