Quantcast

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഖത്തർ സംസ്കൃതി

"പ്രതിസന്ധി ഘട്ടത്തിൽ കരുത്തോടെ പാർട്ടിയെ മുന്നോട്ടു നയിച്ച നേതാവായിരുന്നു കോടിയേരി"

MediaOne Logo

Web Desk

  • Published:

    3 Oct 2022 11:45 PM IST

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഖത്തർ സംസ്കൃതി
X

ദോഹ: കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ ഖത്തർ സംസ്കൃതി അനുശോചിച്ചു. എല്ലാ വിഭാഗം ജനങ്ങളുടെയും പ്രിയപ്പെട്ട പൊതുപ്രവർത്തകൻ എന്നിങ്ങനെ എല്ലാ നിലയിലും ശോഭിച്ച സഖാവിൻ്റെ വിയോഗം പാർട്ടിക്കും, ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും, കേരളത്തിനും ഉണ്ടാക്കിയ നഷ്ടം വളരെ വലുതാണ്.

പ്രതിസന്ധി ഘട്ടത്തിൽ കരുത്തോടെ പാർട്ടിയെ മുന്നോട്ടു നയിച്ച നേതാവായിരുന്നു കോടിയേരിയെന്നും സംസ്കൃതി പ്രസിഡന്റ് അഹ്മദ് കുട്ടി അറളയില്‍ , ജനറല്‍ സെക്രട്ടറി ജലീല്‍ എ.കെ എന്നിവര്‍ അനുസ്മരിച്ചു.

TAGS :

Next Story