Quantcast

നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ കുതിപ്പുമായി ഖത്തർ

2025 മൂന്നാം പാദത്തിൽ ഇൻവാർഡ് എഫ്ഡിഐ 157 ബില്യൺ റിയാൽ

MediaOne Logo

Web Desk

  • Published:

    26 Feb 2026 11:02 PM IST

നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ കുതിപ്പുമായി ഖത്തർ
X

ദോഹ: നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ കുതിപ്പുമായി ഖത്തർ. നാഷണൽ പ്ലാനിങ് കൗൺസിലാണ് വിദേശ നിക്ഷേപത്തെ കുറിച്ചുള്ള ഏറ്റവും പുതിയ കണക്കുകൾ പങ്കുവച്ചത്. റിപ്പോർട്ട് പ്രകാരം രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള നിക്ഷേപത്തിൽ വർധന രേഖപ്പെടുത്തി. 2025 മൂന്നാം പാദത്തിൽ ആകെ വിദേശ നിക്ഷേപം 15,700 കോടി റിയാലാണ്. മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഏഴു ശതമാനത്തിന്റെ വർധനയാണ് മേഖലയിൽ രേഖപ്പെടുത്തിയത്.

പുറത്തേക്കുള്ള വിദേശനിക്ഷേപത്തിൽ മൂന്നു ശതമാനമാണ് വർധനയുണ്ടായത്. ഇത് നിലവിൽ 20,300 കോടി റിയാലാണ്. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയിൽ അന്താരാഷ്ട്ര നിക്ഷേപകരുടെ വിശ്വാസം വർധിച്ചു എന്നു തെളിയിക്കുന്നതാണ് പ്ലാനിങ് കൗൺസിൽ പ്രസിദ്ധീകരിച്ചു കണക്കുകൾ.

മൈനിങ്, ധന, ഇൻഷുറൻസ് സേവനങ്ങൾ, നിർമാണം, പ്രൊഫഷണൽ-ടെക്നിക്കൽ പ്രവർത്തനങ്ങൾ, പൊതുഭരണം എന്നീ മേഖലകളാണ് കൂടുതൽ വിദേശ നിക്ഷേപം രാജ്യത്തേക്ക് ആകർഷിച്ചത്. 2030 ഓടെ രാജ്യത്തെ നേരിട്ടുള്ള വിദേശനിക്ഷേപം 100 ബില്യൺ യുഎസ് ഡോളറിലെത്തിക്കാനാണ് ഖത്തർ ലക്ഷ്യമിടുന്നത്. നിലവിലിത് 43.1 ബില്യൺ യുഎസ് ഡോളറാണ്.

TAGS :

Next Story