ഖത്തറിലെ ആഭ്യന്തര ഫുട്‌ബോൾ ടൂർണമെന്റായ ഖത്തർ സ്റ്റാർസ് ലീഗിന് നാളെ തുടക്കം
ലോകകപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഖത്തറിലെ ആഭ്യന്തര ഫുട്‌ബോൾ സീസണിന് നാളെ തുടക്കം കുറിക്കുന്നത്. ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്ന ഖലീഫ സ്റ്റേഡിയത്തിൽ അൽസദ്ദും അൽമർഖിയയും തമ്മിലാണ് ആദ്യ മത്സരം.

ദോഹ: ഖത്തറിലെ ആഭ്യന്തര ഫുട്‌ബോൾ ടൂർണമെന്റായ ഖത്തർ സ്റ്റാർസ് ലീഗിന് നാളെ തുടക്കം. ലോകകപ്പ് ഫൈനൽ നടക്കുന്ന ലുസൈൽ സ്റ്റേഡിയത്തിൽ ഉൾപ്പെടെ മത്സരങ്ങൾ നടക്കും. ഖത്തറിന്റെ ദേശീയ താരങ്ങൾ ഇല്ലാതെയാണ് ലീഗിന് തുടക്കം കുറിക്കുന്നത്.
ലോകകപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഖത്തറിലെ ആഭ്യന്തര ഫുട്‌ബോൾ സീസണിന് നാളെ തുടക്കം കുറിക്കുന്നത്. ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്ന ഖലീഫ സ്റ്റേഡിയത്തിൽ അൽസദ്ദും അൽമർഖിയയും തമ്മിലാണ് ആദ്യ മത്സരം. നിലവിലെ ചാമ്പ്യന്മാരാണ് അൽസദ്ദ്. 12 ക്ലബുകളാണ് ഖത്തർ സ്റ്റാർസ് ലീഗ് കളിക്കുന്നത്. ലോകകപ്പ് മുന്നൊരുക്കങ്ങൾക്കായി യൂറോപ്യൻ പര്യടനത്തിലുള്ള ഖത്തർ ദേശീയ താരങ്ങൾ ആദ്യഘട്ട മത്സരങ്ങൾ കളിക്കുന്നില്ല.
ലോകകപ്പിന് ഉപയോഗിക്കുന്ന അൽ രിഹ്‌ലയാണ് ടൂർണമെന്റിൽ ഉപയോഗിക്കുന്നത്. ലോകകപ്പിന്റെ ഫൈനൽ നടക്കുന്ന ലുസൈൽ ഐക്കൊണിക് സ്റ്റേഡിയത്തിൽ ആദ്യമായി പന്തുരുളുന്നതും ക്യുഎസ്എൽ മത്സരത്തിലാണ്. ആഗസ്റ്റ് 11ന് അൽ അറബിയും അൽ റയാനുമാണ് ലുസൈലിൽ ഏറ്റുമുട്ടുന്നത്. ലോകകപ്പ് വേദികളായ എജ്യുക്കേഷൻ സിറ്റി, അൽ ജനൂബ്., തുമാമ, അഹ്‌മദ് ബിൻ അലി എന്നീ സ്റ്റേഡിയങ്ങളും ക്യുഎസ്എൽ മത്സരങ്ങൾക്ക് വേദിയാകും.
Adjust Story Font
16

