Quantcast

2025ൽ 53 ലക്ഷം വിനോദ സഞ്ചാരികളെ സ്വീകരിക്കാൻ ഖത്തർ

ഓൺലൈൻ ഡാറ്റാബേസ് സ്ഥാപനമായ ഫിച്ച് ആണ് കണക്ക് പുറത്തുവിട്ടത്

MediaOne Logo

Web Desk

  • Published:

    16 April 2025 10:13 PM IST

2025ൽ 53 ലക്ഷം വിനോദ സഞ്ചാരികളെ സ്വീകരിക്കാൻ ഖത്തർ
X

ദോ​ഹ: വിനോദ സഞ്ചാരമേഖലയില്‍ കുതിപ്പ് തുടരാന്‍ ഖത്തര്‍. ഈ വര്‍ഷം റെക്കോര്‍ഡ് സഞ്ചാരികളെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്. 53 ലക്ഷം പേര്‍ ഖത്തര്‍ കാണാനെത്തുമെന്നാണ് ഡാറ്റ റിസർച്ച് സ്ഥാപനമായ ഫിച്ച് സൊലൂഷൻ കണക്കാക്കുന്നത്.

വിനോദ സഞ്ചാരമേഖലയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വലിയ മുന്നേറ്റമാണ് ഖത്തര്‍ കൈവരിക്കുന്നത്. 2025-2029 കാലയളവിൽ രാജ്യത്തേക്കുള്ള സന്ദർശകരുടെ എണ്ണം ശരാശരി 2.4 ശതമാനം വര്‍ധിക്കും. 2015ൽ 29.4 ലക്ഷം പേരായിരുന്നു എത്തിയതെങ്കിൽ, ലോകകപ്പ് ഫുട്ബാളിനു പിന്നാലെ ടൂറിസം മേഖല കൂടുതൽ കരുത്താർജിക്കുകയായിരുന്നു. സൗദി അറേബ്യ, ഇന്ത്യ, ജർമനി, ബ്രിട്ടൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്നത്. ഖത്തർ ടൂറിസത്തിന്റെ കണക്കുകൾ പ്രകാരം 2024ല്‍ 50 ലക്ഷമായിരുന്നു രാജ്യത്തെത്തിയ സന്ദർശകർ. പശ്ചിമേഷ്യയിലെ പ്രതിസന്ധികള്‍ക്കിടയിലും വിനോദ സഞ്ചാരമേഖലയില്‍ വളര്‍ച്ചയുണ്ടായത് വലിയ നേട്ടമാണ്.

TAGS :

Next Story