Quantcast

ഖത്തർ-യു.എ.ഇ ലോകകപ്പ് യോഗ്യതാ മത്സരം നാളെ

അൽ റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം

MediaOne Logo

Web Desk

  • Published:

    4 Sept 2024 10:12 PM IST

ഖത്തർ-യു.എ.ഇ ലോകകപ്പ് യോഗ്യതാ മത്സരം നാളെ
X

ദോഹ: ഖത്തർ-യു.എ.ഇ ലോകകപ്പ് യോഗ്യതാ മത്സരം നാളെ. അൽ റയ്യാനിലെ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം. ലോകകപ്പ് യോഗ്യത ഉറപ്പാക്കാനുള്ള പോരിന് തുടക്കം കുറിക്കുകയാണ് അന്നാബികൾ, എതിരാളികൾ അയൽക്കാരായ യു.എ.ഇക്കാർ. ആവേശത്തോടെയാണ് സ്വദേശികളും പ്രവാസികളുമായഫുട്‌ബോൾ ആരാധകർ മത്സരത്തെ വരവേൽക്കുന്നത്.

ഇതിനോടകം 90 ശതമാനത്തിലധികം ടിക്കറ്റുകളും വിറ്റഴിഞ്ഞു. നാളെ വൈകിട്ട് നാല് മണി മുതൽ തന്നെ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിച്ച് തുടങ്ങും. കാണികൾ പരമാവധി നേരത്തെ എത്തിച്ചേരണമെന്ന് ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ ആവശ്യപ്പെട്ടു. സാധുവായ ടിക്കറ്റില്ലാതെ ആരെയും അകത്തേക്ക് പ്രവേശിപ്പിക്കില്ല. മത്സര ദിവസം സ്റ്റേഡിയത്തിൽ ടിക്കറ്റുകളൊന്നും വിൽക്കില്ല. അക്രം അഫീഫ് അടക്കമുള്ള സൂപ്പർ താരങ്ങളുമായാണ് ഖത്തർ ടീം ഗ്രൗണ്ടിലിറങ്ങുന്നത്. സ്വന്തം കാണികൾക്ക് മുന്നിൽ ജയത്തോടെ തുടങ്ങാമെന്നാണ് അന്നാബികളുടെ പ്രതീക്ഷ.


TAGS :

Next Story