Quantcast

ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപന്ന ഇറക്കുമതി നിരോധനം; അയർലൻഡ്​ നടപടി സ്വാഗതം ചെയ്ത്​ ഖത്തർ

ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്ക് നേരെയുള്ള നഗ്ന ആക്രമണമാണ് കുടിയേറ്റത്തിലൂടെ ഇസ്രായേൽ ചെയ്യുന്നതെന്ന്​ ഖത്തർ വിദേശകാര്യ മന്ത്രാലയം

MediaOne Logo

Web Desk

  • Published:

    2 Aug 2026 11:27 AM IST

Qatar Ministry of Labor makes crucial changes to wage protection system
X

ദോഹ: ഇസ്രായേൽ കുടിയേറ്റ കേന്ദ്രങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത്​ നി​രോധിച്ചുകൊണ്ടുള്ള നിയമം പാസാക്കിയ അയർലൻഡ്​ നടപടിയെ സ്വാഗതം ചെയ്ത്​ ഖത്തർ. അധിനിവേശത്തെയും അനധികൃത കുടിയേറ്റ നയങ്ങളെയും തടയാനുള്ള ശ്രമങ്ങളെ പിന്തുണക്കുന്ന നടപടിയാണിയെന്ന്​ ഖത്തർ വിശേഷിപ്പിച്ചു. കൂടുതൽ രാജ്യങ്ങൾ അയർലൻഡിന്‍റെ നടപടി പിന്തുടരുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചു.

ഇസ്രായേൽ കുടിയേറ്റം അന്താരാഷ്ട്ര നിയമങ്ങളുടെയും പ്രത്യേകിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം 2334 ന്‍റെയും നഗ്നമായ ലംഘനമാണ്​. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്ക് നേരെയുള്ള നഗ്നമായ ആക്രമണവുമാണ് കുടിയേറ്റത്തിലൂടെ ഇസ്രായേൽ ചെയ്യുന്നതെന്ന്​ ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്​തമാക്കി.

അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലെ കുടിയേറ്റ നയം അവസാനിപ്പിക്കാൻ ഇസ്രായേലിനെ നിർബന്ധിക്കാൻ നിയമപരവും ധാർമികവുമായ ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം നിറവേറ്റേണ്ടതുണ്ട്​.

അന്താരാഷ്ട്ര നിയമത്തിന്റെയും 1967 ലെ അതിർത്തി അനുസരിച്ച്​ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് ഉറപ്പുനൽകുന്ന ദ്വിരാഷ്ട്ര പരിഹാരത്തിന്റെയും അടിസ്ഥാനത്തിൽ ഫലസ്തീനിനെയും ഫലസ്തീൻ ജനതയെയും പിന്തുണക്കുന്ന നിലപാട്​ ഖത്തർ തുടരുമെന്നും വാർത്തക്കുറിപ്പിൽ അറിയിച്ചു.

TAGS :

Next Story