Quantcast

നയതന്ത്ര ബന്ധം പുനസ്ഥാപിക്കാനുള്ള സൗദിയുടെയും ഇറാന്റെയും തീരുമാനത്തെ സ്വാഗതം ചെയ്ത് ഖത്തര്‍

ബെയ്​ജിങ്ങിൽ ചൈനയുടെ മധ്യസാഥതയിൽ നടന്ന സൗദി-ഇറാൻ ഉഭയകക്ഷി ചർച്ചയെ ​ഖത്തർ പ്രധാനമന്ത്രി അഭിനന്ദിച്ചു

MediaOne Logo

Web Desk

  • Updated:

    2023-03-11 18:51:37.0

Published:

11 March 2023 6:48 PM GMT

Qatar welcomes Saudi-Iran ties
X

നയതന്ത്ര ബന്ധം പുനസ്ഥാപിക്കാനുള്ള സൗദിയുടെയും ഇറാന്റെയും തീരുമാനത്തെ സ്വാഗതം ചെയ്ത് ഖത്തര്‍. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ അബ്ദുറഹ്​മാൻ അൽതാനി,സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്​ദുല്ല അൽ സൗദുമായി ടെലഫോൺ സംഭാഷണം നടത്തി,

ബെയ്​ജിങ്ങിൽ ചൈനയുടെ മധ്യസാഥതയിൽ നടന്ന സൗദി-ഇറാൻ ഉഭയകക്ഷി ചർച്ചയെ ​ഖത്തർ പ്രധാനമന്ത്രി അഭിനന്ദിച്ചു. രണ്ടു മാസത്തിനുള്ളിൽ ഇരു രാജ്യങ്ങളിലും എംബസികൾ തുറക്കാന്‍ ധാരണയായിരുന്നു. ഇറാനും സൗദിയും തമ്മിൽ നയതന്ത്ര ബന്ധം പുനസ്ഥാപിക്കുകവഴി ഗൾഫ്​, അറബ്​ മേഖലയുടെ സുരക്ഷയും ഐക്യവും കൂടുതൽ ശക്​തമാവുമെന്ന്​ പ്രധാനമന്ത്രി ശൈഖ്​ മുഹമ്മദ്​ ബിൻ അബ്​ദുൽ റഹ്​മാൻ അൽതാനി പ്രതീക്ഷ പ്രകടിപ്പിച്ചു

TAGS :

Next Story