Quantcast

ലബനന്‍ തീരത്തെ പെട്രോളിയം പര്യവേഷണത്തില്‍ ഖത്തറും പങ്കാളികളാകും

ലെബനന്‍ തീരത്തെ രണ്ട് ബ്ലോക്കുകളില്‍ പര്യവേഷണം നടത്തുന്നതിനാണ് ഖത്തര്‍ എനര്‍ജി പങ്കാളിയാകുന്നത്.

MediaOne Logo

Web Desk

  • Published:

    29 Jan 2023 5:25 PM GMT

ലബനന്‍ തീരത്തെ പെട്രോളിയം പര്യവേഷണത്തില്‍ ഖത്തറും പങ്കാളികളാകും
X

ദോഹ: ലബനന്‍ തീരത്തെ പെട്രോളിയം പര്യവേഷണത്തില്‍ ഖത്തറും പങ്കാളികളാകും. ഫ്രഞ്ച് കമ്പനിയായ ടോട്ടല്‍ എനര്‍ജിക്കും ഇറ്റാലിയന്‍ കമ്പനി എനിയ്ക്കും ഒപ്പമാണ് ഖത്തര്‍ എനര്‍ജിയും പര്യവേഷണത്തിന്റെ ഭാഗമാകുന്നത്. ലബനനിന്റെ ഭാവിക്ക് പുതിയ കരാര്‍ ഗുണം ചെയ്യുമെന്ന് ഖത്തര്‍ ഊര്‍ജമന്ത്രി സാദ് ഷെരീദ അല്‍കഅബി പറഞ്ഞു.

ലെബനന്‍ തീരത്തെ രണ്ട് ബ്ലോക്കുകളില്‍ പര്യവേഷണം നടത്തുന്നതിനാണ് ഖത്തര്‍ എനര്‍ജി പങ്കാളിയാകുന്നത്. കരാര്‍ പ്രകാരം ടോട്ടല്‍ എനര്‍ജിക്ക് 35 ശതമാനം ഓഹരിയും ഖത്തര്‍ എനര്‍ജിക്ക് 30 ശതമാനം ഓഹരിയുമാണ് ഉണ്ടാവുക. നവംബര്‍ മുതല്‍ പര്യവേഷണം തുടങ്ങാനാണ് തീരുമാനം.

നേരത്തെ റഷ്യയായിരുന്നു പദ്ധതിയിലെ പങ്കാളി. എന്നാല്‍ റഷ്യന്‍ കമ്പനിയായ നൊവാടെക് ഓഹരി ലബനീസ്‌ സര്‍ക്കാരിന് തന്നെ കൈമാറി പദ്ധതിയില്‍ നിന്ന് പിന്മാറുകയായിരുന്നു. ‌ഇതോടെയാണ് ഖത്തര്‍ രംഗത്ത് വരുന്നത്. ഇസ്രായേലും ലബനനും തമ്മില്‍ സമുദ്രാതിര്‍ത്തി തര്‍ക്കം നേരിടുന്ന മേഖലയാണ് ഇതില്‍ ബ്ലോക്ക് 9.

അമേരിക്കയുടെ മധ്യസ്ഥതയിലാണ് ഈ പ്രശ്നത്തിന് പരിഹാരമായത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ലെബനന് പുതിയ പര്യവേഷണവും കരാറുകളും വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. ദ്രവീകൃത പ്രകൃതിവാതകത്തിന്റെ പര്യവേഷണത്തിലും ഉത്പാദനത്തിലും നിലവില്‍ ലോകത്തെ മുന്‍നിരക്കാരാണ് ഖത്തര്‍ എനര്‍ജി.

TAGS :

Next Story