Quantcast

വിനോദ സഞ്ചാരമേഖലയിൽ തിളക്കമാർന്ന നേട്ടവുമായി ഖത്തർ

ലോകകപ്പിന് ശേഷം ഖത്തറിലേക്കുള്ള സഞ്ചാരികളുടെ വരവിൽ 95 ശതമാനം വർധനയുണ്ടായി

MediaOne Logo

Web Desk

  • Updated:

    2023-09-27 18:30:03.0

Published:

26 Sep 2023 6:30 PM GMT

വിനോദ സഞ്ചാരമേഖലയിൽ തിളക്കമാർന്ന നേട്ടവുമായി ഖത്തർ
X

ദോഹ: വിനോദ സഞ്ചാരമേഖലയിൽ തിളക്കമാർന്ന നേട്ടവുമായി ഖത്തർ. ഐക്യരാഷ്ട്രസഭ വേൾഡ് ടൂറിസം ഓർഗനൈസേഷൻ റിപ്പോർട്ട് പ്രകാരം ഈ വർഷം ആദ്യപകുതിയിൽ ലോകത്തെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രമാണ് ഖത്തർ. ലോകകപ്പിന് ശേഷം ഖത്തറിലേക്കുള്ള സഞ്ചാരികളുടെ വരവിൽ 95 ശതമാനം വർധനയുണ്ടായി.

അറബ് മേഖലയിൽ ആദ്യമായി എത്തിയ ലോകകപ്പ് ഫുട്‌ബോളിന്റെ സംഘാടനത്തിലൂടെ ലോക ടൂറിസം ഭൂപടത്തിൽ ഖത്തർ സ്വയം അടയാളപ്പെടുത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ജനുവരി മുതൽ ജൂലൈ വരെയുള്ള വേൾഡ് ടൂറിസം ബാരോമീറ്റർ റിപ്പോർട്ട് പ്രകാരം ഖത്തറിലേക്കുള്ള സഞ്ചാരികളുടെ വരവിൽ 95 ശതമാനമാണ് വർധന. ആഗോള തലത്തിൽ തന്നെ ഏറ്റവും മികച്ച കുതിപ്പാണിത്. കോവിഡിന് മുമ്പും ശേഷവുമായി ലോകരാജ്യങ്ങളിലെ ടൂറിസം

വളർച്ച അവലോകനം ചെയ്യുന്നതാണ് റിപ്പോർട്ട്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്ക് കോവിഡിന് മുമ്പുള്ളതിനേക്കാൾ സഞ്ചാരികളുടെ യാത്ര കൂടിയതായി യു.എൻ.ഡബ്ല്യൂ.ടി.ഒ പറയുന്നു. കോവിഡിന് മുമ്പുള്ളതുമായി താരതമ്യം ചെയ്യുമ്പോൾ 20 ശതമാനമാണ് വർധന. അന്താരാഷ്ട്ര തലത്തിൽ 2019ലെ നിലവാരത്തെ മറികടക്കുന്ന ലോകത്തെ ഏക മേഖലയും മിഡിൽ ഈസ്റ്റ് രാജ്യങ്ങളാണ്. സൗദി അറേബ്യയും (+58 ശതമാനം), ജോർഡനും (+23 ശതമാനം) ഉൾപ്പെടെയുള്ള രാജ്യങ്ങളും കാര്യമായ വളർച്ച രേഖപ്പെടുത്തി.

TAGS :

Next Story