Quantcast

ലോകത്തെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയും കീഴടക്കി ഖത്തരി പർവതാരോഹക ശൈഖ അസ്മ

MediaOne Logo

Web Desk

  • Published:

    26 July 2022 7:53 AM GMT

ലോകത്തെ ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയും   കീഴടക്കി ഖത്തരി പർവതാരോഹക ശൈഖ അസ്മ
X

ഖത്തരി പർവതാരോഹക ശൈഖ അസ്മ ലോകത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കൊടുമുടിയായ പാകിസ്താനിലെ കെ. ടുവും കീഴക്കി.

പർവതാരോഹകർക്ക് ഏറ്റവും പ്രയാസമുള്ള കൊടുമുടികളിലൊന്നാണിത്. ഇതിനുമുമ്പ് നാനൂറോളം പേർ മാത്രമാണ് കെ. ടുവിന് മുകളിലെത്തിയിട്ടുള്ളത്. ഈ നേട്ടം കരസ്ഥമാക്കുന്ന അറബ് ലോകത്ത് നിന്നുള്ള ആദ്യത്തെയാളും ശൈഖ അസ്മയാണ്. ഇതിന് മുൻപും നിരവധി കൊടുമുടികൾ കീഴടക്കി, പർവതാരോഹകരുടെ ഗ്രാൻസ്ലാം നേട്ടത്തിന് തൊട്ടടുത്താണ് ഇപ്പോൾ ഈ ഖത്തരി വനിത എത്തിനിൽക്കുന്നത്.

TAGS :

Next Story