Quantcast

കാര്യക്ഷമമായ പൊതുഗതാഗത സംവിധാനം ഒരുക്കുന്നതിനായി പദ്ധതിയുമായി ഖത്തര്‍

ഖത്തറിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്കൊപ്പം സുസ്ഥിരത കൂടി ഉറപ്പാക്കുന്ന മാസ്റ്റര്‍പ്ലാന്‍ ആണ് തയ്യാറാക്കുന്നത്

MediaOne Logo

Web Desk

  • Published:

    13 April 2025 9:32 PM IST

കാര്യക്ഷമമായ പൊതുഗതാഗത സംവിധാനം ഒരുക്കുന്നതിനായി പദ്ധതിയുമായി ഖത്തര്‍
X

ദോഹ: കാര്യക്ഷമമായ പൊതുഗതാഗത സംവിധാനം ഒരുക്കുന്നതിനായി പദ്ധതിയുമായി ഖത്തര്‍ ഗതാഗത മന്ത്രാലയം. ഇതിനായി പൊതുജനങ്ങള്‍ക്കിടയില്‍ അഭിപ്രായ സര്‍വേ നടത്തും. ഖത്തറിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയ്ക്കൊപ്പം സുസ്ഥിരത കൂടി ഉറപ്പാക്കുന്ന മാസ്റ്റര്‍പ്ലാന്‍ ആണ് തയ്യാറാക്കുന്നത്. പൊതുജനങ്ങള്‍ക്ക് മികച്ച യാത്രാ സൗകര്യം ഒരുക്കുക, സേവനം കൂടുതല്‍ മേഖലകളിലേക്ക്

വ്യാപിപ്പിക്കുക, നൂതന യാത്രാ സംവിധാനങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയവാണ് ലക്ഷ്യമിടുന്നതെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കി. വര്‍ധിച്ചു വരുന്ന വാഹന ആശ്രിതത്വവും, നിരത്തിലെ തിരക്കും, പാരിസ്ഥിതിക ആഘാതവുമാണ് പ്രധാന പുതിയ മാസ്റ്റര്‍പ്ലാന്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍, പൊതു,സ്വകാര്യ വാഹനങ്ങള്‍ പ്രകൃതിയിലുണ്ടാക്കുന്ന ആഘാതവും കാര്‍ബണ്‍ ബഹിര്‍ഗമനവും പഠനവിധേയമാക്കും. ജനങ്ങളുടെ താല്‍പര്യങ്ങളും പൊതുഗതാഗത സംവിധാനങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങളും ശേഖരിക്കും. ഈ മാസം മുതല്‍ മെട്രോ, ട്രാം, ബസ് സ്റ്റേഷന്‍, മാളുകള്‍ തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം അഭിപ്രായ സര്‍വേകള്‍ നടത്തും. സര്‍വേയുമായി സഹകരിക്കണമെന്ന് ഗതാഗത മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

TAGS :

Next Story