അൽ അഖ്സ പള്ളിയിൽ ഇസ്രയേൽ അതിക്രമം; ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണയറിയിച്ച് ഖത്തര്‍
അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഫലസ്തീന്‍ പ്രസിഡന്റിനെ ഫോണില്‍ വിളിച്ചു

അഖ്സ പള്ളിയിലെ ഇസ്രായേല്‍ അതിക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ ഫലസ്തീന്‍ ജനതയ്ക്ക് പിന്തുണയറിയിച്ച് ഖത്തര്‍. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഫലസ്തീന്‍ പ്രസിഡന്റിനെ ഫോണില്‍ വിളിച്ചു. പുതിയ സംഭവവികാസങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. രാവിലെ മസ്ജിദുല്‍ അഖ്‍സയില്‍ പ്രഭാത നമസ്കാരത്തിനിടെയാണ് ഇസ്രായേല്‍ സേന അക്രമം അഴിച്ചുവിട്ടത്. അതിക്രമത്തില്‍ 117 പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസുമായും ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ മേധാവ് ഡോ. ഇസ്മയില്‍ ഹനിയ്യയുമായാണ് ഫോണില്‍ സംസാരിച്ചത്.ഫലസ്തീനിലെ പുതിയ സംഭവവികാസങ്ങള്‍ ഇരുവരും അമീറിനെ ധരിപ്പിച്ചു.
ന്യായമായ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ പ്രവര്‍ത്തനങ്ങളെ ഖത്തര്‍ പിന്തുണയ്ക്കുമെന്ന് അമീര്‍ അറിയിച്ചു. കിഴക്കന്‍ ഖുദ്സ് തലസ്ഥാനമായുള്ള സ്വതന്ത്ര രാഷ്ട്രമെന്ന പ്രഖ്യാപിത ലക്ഷ്യവും അമീര്‍ ഊന്നിപ്പറഞ്ഞു. ഇസ്രായേല്‍ സേനയുടെ അധിനിവേശത്തെ വിമര്‍ശിച്ച അദ്ദേഹം അധിനിവേശ കേന്ദ്രങ്ങളില്‍ നിന്നുള്ള ഇസ്രായേലി പിന്‍മാറ്റത്തിനും സംഘര്‍ഷം കുറയ്ക്കാനുമുള്ള നടപടികളാണ് വേണ്ടെതെന്നും വ്യക്തമാക്കി.
Adjust Story Font
16

