Quantcast

ഖത്തറിന്‍റെ കോവിഡ് ആപ്പ് ഇഹ്ത്തിറാസില്‍ ഇനി നാട്ടില്‍ നിന്നുതന്നെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം

ആപ്പ് തുറക്കുമ്പോൾ ലഭിക്കുന്ന ഹോം സ്ക്രീനിന്‍റെ മുകള്‍ ഭാഗത്തായാണ് പുതിയ സേവനം ലഭ്യമാക്കിയിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    4 July 2021 5:40 PM GMT

ഖത്തറിന്‍റെ കോവിഡ് ആപ്പ് ഇഹ്ത്തിറാസില്‍ ഇനി നാട്ടില്‍ നിന്നുതന്നെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാം
X

ഖത്തറിന്‍റെ കോവിഡ് ആപ്ലിക്കേഷനായ ഇഹ്തിറാസ് ആപ്പില്‍ നാട്ടില്‍ വെച്ച് തന്നെ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന സൌകര്യം ഉള്‍പ്പെടുത്തി. യാത്രക്കാരുടെ ആരോഗ്യവിവരങ്ങള്‍, ക്വാറന്‍റൈന്‍ ഇളവ് തുടങ്ങിയവ യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ അപ്ഡേറ്റ് ചെയ്യാന്‍ കഴിയുന്ന പ്രീ രജിസ്ട്രേഷന്‍ സൌകര്യമാണ് പുതുതായി ആപ്പിള്‍ ഉള്‍പ്പെടുത്തിയത്.

ദോഹയിൽ വിമാനമിറങ്ങും മു​മ്പു തന്നെ പേര്​, യാത്രാ വിവരങ്ങൾ, ആരോഗ്യവിവരങ്ങൾ, ക്വാറന്‍റൈന്‍ തുടങ്ങിയ എല്ലാ വിവരങ്ങളും ആപ്ലിക്കേഷനില്‍ നല്‍കാന്‍ കഴിയുന്ന രീതിയില്‍ ​പ്രീ രജിസ്​ട്രേഷൻ സംവിധാനമൊരുക്കിയാണ് ഇഹ്​തിറാസ് ആപ്പ് പുതുക്കിയത്. ആപ്പ് തുറക്കുമ്പോൾ ലഭിക്കുന്ന ഹോം സ്ക്രീനിന്‍റെ മുകള്‍ ഭാഗത്തായാണ് പുതിയ സേവനം ലഭ്യമാക്കിയിരിക്കുന്നത്.

ക്വാറന്‍റൈന്‍ സംബന്ധിച്ച വിവരങ്ങൾ, ക്വാറന്‍റൈനില്‍ നിന്ന് ഇളവ് ലഭിക്കുന്ന വിഭാഗക്കാരാണെങ്കില്‍ അത്തരം വിവരങ്ങള്‍ തുടങ്ങിയ വിവരങ്ങൾ മുൻകൂട്ടി രേഖപ്പെടുത്തുന്നതിനും പുതിയ സേവനം പ്രയോജനപ്പെടും. നിലവിൽ ഈ സേവനം നിർബന്ധമല്ലെങ്കിലും യാത്രക്കാരൻ ഖത്തറിലേക്ക് പ്രവേശിക്കുമ്പോള്‍ ദോഹ വിമാനത്താവളത്തിലെ നടപടികൾ വേഗത്തിലാക്കാനും കാത്തിരിപ്പ് സമയം കുറക്കാനും പുതിയ സേവനം ഗുണം ചെയ്യും.

വിവരങ്ങൾ മുൻകൂട്ടി രജിസ്​റ്റർ ചെയ്യുന്നതിന് ഉപയോക്താവ് യൂസർ നെയിമും പാസ്​വേർഡും നൽകണം. നൽകുന്ന ഇ-മെയിൽ വിലാസത്തിലേക്ക് സേവനം ആക്ടിവേറ്റ് ചെയ്യുന്നതിനുള്ള സന്ദേശം ലഭിക്കുന്നതോടെ രജിസ്ട്രേഷന്‍ നടപടികൾ ആരംഭിക്കാം. യാത്രക്കാരനോടൊപ്പം കുടുംബാംഗങ്ങൾ ആരെങ്കിലും അതേ വിമാനത്തിൽ ഉണ്ടെങ്കിൽ അവർക്ക് വേണ്ടിയും സേവനത്തിൽ രജിസ്​റ്റർ ചെയ്യാം. എന്നാൽ നൽകുന്ന വിവരങ്ങളും രേഖകളും അടിസ്ഥാനമാക്കിയായിരിക്കും തുടർ നടപടികൾ.

രജിസ്​റ്റർ ചെയ്യുന്നതിനായി ഖത്തരികളും ഖത്തറിലെ താമസക്കാരും തങ്ങളുടെ ഐ.ഡി നമ്പർ നൽകണം. ജി.സി.സി പൗരന്മാർ അവരുടെ പാസ്​പോർട്ട് നമ്പറും സന്ദർശകർ വിസ നമ്പറും നൽകണം. കൂടാതെ ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവർ പാസ്​പോർട്ട് കോപ്പി, നെഗറ്റീവ് ആർ.ടി.പി.സി.ആർ ടെസ്​റ്റ് റിസൾട്ട് കോപ്പി, വാക്സിനേഷൻ സർട്ടിഫിക്കറ്റ് (വാക്സിൻ പൂർണമായും സ്വീകരിച്ചവർ), ഡിസ്​കവർ ഖത്തറിലെ ഹോട്ടൽ റിസർവേഷൻ (ക്വാറന്‍റൈന്‍ നിർബന്ധമുള്ളവർ), കോവിഡ് റിക്കവറി സർട്ടിഫിക്കറ്റ് എന്നിവ അറ്റാച്ച് ചെയ്യണം.

TAGS :

Next Story