Quantcast

2022 ലോകകപ്പ്: ആഗോള ആരാധകക്കൂട്ടായ്മ രൂപീകരിക്കാന്‍ ഖത്തര്‍

എല്ലാ രാജ്യങ്ങളിൽനിന്നും പ്രത്യേകം തിരഞ്ഞെടുക്കുന്ന കാണികളെ ഉൾപ്പെടുത്തി ഫാൻ ലീഡേഴ്‌സ് നെറ്റ്‌വർക്ക് രൂപീകരിക്കാനാണ് പദ്ധതി

MediaOne Logo

Web Desk

  • Published:

    6 July 2021 6:47 PM GMT

2022 ലോകകപ്പ്: ആഗോള ആരാധകക്കൂട്ടായ്മ രൂപീകരിക്കാന്‍ ഖത്തര്‍
X

2022 ലോകകപ്പ് ഫുട്‌ബോളിന്റെ പ്രചരണാർത്ഥം കാണികളുടെ അന്തർദേശീയ ശൃംഖല രൂപീകരിക്കാനൊരുങ്ങി സുപ്രീം കമ്മിറ്റി. എല്ലാ രാജ്യങ്ങളിൽനിന്നും പ്രത്യേകം തിരഞ്ഞെടുക്കുന്ന കാണികളെ ഉൾപ്പെടുത്തി ഫാൻ ലീഡേഴ്‌സ് നെറ്റ്‌വർക്ക് രൂപീകരിക്കുകയാണ് ലക്ഷ്യം.

2022 ലോകകപ്പ് ഫുട്‌ബോളിലേക്കുള്ള ദൂരം അഞ്ഞൂറ് ദിനങ്ങളിലേക്ക് ചുരുങ്ങുമ്പോഴാണ് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻറ് ലെഗസിയുടെ പുതിയ നീക്കം. ഫാൻ ലീഡർ നെറ്റ്‌വർക്ക് എന്ന കൂട്ടായ്മയിലൂടെ ലോകമെങ്ങുമുള്ള ഫുട്‌ബോൾ ആരാധകരെ ഒരു കുടക്കീഴിലെത്തിക്കുന്നതാണ് പദ്ധതി. ഖത്തർ ഫുട്‌ബോൾ അസോസിയേഷൻറെ കൂടി സഹകരണത്തോടെ രൂപീകരിക്കുന്ന കൂട്ടായ്മ വഴി ഖത്തറിനെയും ഫിഫ ലോകകപ്പിനെ കുറിച്ചുമുള്ള വിവരങ്ങളും മറ്റും ലോകമെങ്ങും എത്തിക്കുകയും ടൂര്ണമെൻറിന്റെ ആവേശം വർധിപ്പിക്കുകയുമാണ് ലക്ഷ്യം.

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽനിന്നുമായി തിരഞ്ഞെടുക്കുന്ന 500 പേരുടെ ശൃംഖലയാണ് ഫാൻ ലീഡേഴ്‌സ് നെറ്റ്‌വർക്. ഓരോ ദേശീയ ടീമിന്റെയും കടുത്ത ആരാധകരും അതത് രാജ്യത്തെ ജനങ്ങൾക്കിടയിൽ സ്വാധീനവുമുള്ളവരുമായ വ്യക്തികളെയായിരിക്കും ഈ നെറ്റ്‌വർക്കിലേക്ക് തിരഞ്ഞെടുക്കുക. അസോസിയേഷനുകൾ, ഫാൻഗ്രൂപ്പുകൾ എന്നിവയുമായി ബന്ധം, വിദേശങ്ങളിൽ സ്വന്തം ദേശീയ ടീമിന്റെ മത്സരങ്ങൾ നടക്കുമ്പോൾ ട്രാവലിങ് ഫാൻ ആയി സ്‌റ്റേഡിയത്തിലെത്തുക എന്നീ പശ്ചാത്തലംകൂടി പരിഗണിച്ചാവും തിരഞ്ഞെടുപ്പ്.

ഇവർ വഴി ഖത്തർ ലോകകപ്പിന്റെ പ്രചാരണവും സന്ദേശവും വിവിധ രാജ്യങ്ങളിലെ ഫുട്‌ബോൾ കൂട്ടായ്മയിൽ എത്തിക്കും. ലോകകപ്പ് സംഘാടകരോട് ചോദ്യങ്ങൾ ചോദിക്കാനും വിവരങ്ങൾ ലഭ്യമാക്കാനുമുള്ള സൗകര്യം അംഗങ്ങൾക്കുണ്ടാവും. ലോകകപ്പിന് അംഗങ്ങൾളെ ക്ഷണിക്കുന്നതിനൊപ്പം സർവേകൾ, പ്രദേശിക പ്രചാരണ പരിപാടികൾ എന്നിവയ്ക്കും ഇവരെ ഉപയോഗിക്കും. 'ഫാൻ ലീഡർ നെറ്റ്‌വർക് വഴി ഖത്തറിന്റെ ഫുട്‌ബോൾ അഭിനിവേശവും ചരിത്രവും ലോകമെങ്ങുമുള്ള ആരാധകരിലേക്ക് പകർന്നുനൽകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തർ ഫുട്‌ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി മൻസൂർ അൽ അൻസാരി പറഞ്ഞു.

TAGS :

Next Story