Quantcast

കൃഷി ഭൂമി 13,430 ഹെക്ടറായി ഉയർന്നു; ഖത്തറിന്റെ കാർഷിക മേഖലയിൽ വൻ കുതിപ്പെന്ന് കണക്കുകൾ

2018ൽ തുടങ്ങിയ ഭക്ഷ്യ സുരക്ഷാനയം അനുസരിച്ച് 2023 ഓടെ ഭക്ഷ്യമേഖലയിൽ കഴിയാവുന്നത്ര സ്വയം പര്യാപ്തതയായിരുന്നു ഖത്തറിന്റെ ലക്ഷ്യം. ഇതിനെ സാധൂകരിക്കുന്നതാണ് 2021 ലെ കണക്കുകൾ

MediaOne Logo

Web Desk

  • Published:

    4 Aug 2022 8:12 PM IST

കൃഷി ഭൂമി 13,430 ഹെക്ടറായി ഉയർന്നു; ഖത്തറിന്റെ കാർഷിക മേഖലയിൽ വൻ കുതിപ്പെന്ന് കണക്കുകൾ
X

ദോഹ: ഖത്തറിന്റെ കാർഷിക മേഖലയിൽ വൻ കുതിപ്പുണ്ടായതായി കണക്കുകൾ. രാജ്യത്തെ കൃഷി ഭൂമി 13,430 ഹെക്ടറായി ഉയർന്നു. ദേശീയ ഭക്ഷ്യ സുരക്ഷാ നയത്തിന്റെ ഭാഗമായി കാർഷിക മേഖലയിൽ സർക്കാർ വലിയ ഇടപെടൽ നടത്തിയിരുന്നു

2018ൽ തുടങ്ങിയ ഭക്ഷ്യ സുരക്ഷാനയം അനുസരിച്ച് 2023 ഓടെ ഭക്ഷ്യമേഖലയിൽ കഴിയാവുന്നത്ര സ്വയം പര്യാപ്തതയായിരുന്നു ഖത്തറിന്റെ ലക്ഷ്യം. പച്ചക്കറി ഉത്പാദനം 70 ശതമാനം ഉയർത്തുകയായിരുന്നു ലക്ഷ്യം. ഇതിനെ സാധൂകരിക്കുന്നതാണ് 2021 ലെ കണക്കുകൾ, ആകെ കൃഷി ഭൂമി 13,430 ഹെക്ടറായി ഉയർന്നിട്ടുണ്ട്. 772,829 ടൺ ആണ് ആകെ ഉത്പാദനം. ഇതിൽ ഒരു ലക്ഷം ടണ്ണിലേറെ പച്ചക്കറിയാണ്. 29,933 ടൺ പഴങ്ങളും ഉത്പാദിപ്പിച്ചിട്ടുണ്ട്. 3305 ടൺ ധാന്യവും ഖത്തറിൽ ഉത്പാദിപ്പിച്ചു. മത്സ്യം, മാംസം, ചെമ്മീൻ തുടങ്ങിയ മേഖലകളിലും 2023 ഓടെ ഉത്പാദനം കൂട്ടാൻ ഖത്തർ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഹൈടെക് ഫാമുകൾ സജ്ജീകരിച്ചാണ് ഖത്തർ കാർഷിക മേഖലയിൽ നേട്ടമുണ്ടാക്കിയത്. ബന്ധപ്പെട്ട വകുപ്പുകൾ കൃഷിക്ക് വലിയ പ്രോത്സാഹനവും നൽകുന്നുണ്ട്.

TAGS :

Next Story