Quantcast

ദോഹ അന്താരാഷ്ട്രാ പുസ്തകോത്സവത്തിന് നാളെ തുടക്കം

ജനുവരി 22ന് പുസ്തകോത്സവം അവസാനിക്കും

MediaOne Logo

Web Desk

  • Published:

    12 Jan 2022 4:28 PM GMT

ദോഹ അന്താരാഷ്ട്രാ പുസ്തകോത്സവത്തിന് നാളെ തുടക്കം
X

31ാമത് ദോഹ അന്താരാഷ്ട്രാ പുസ്തകോത്സവത്തിന് നാളെ തുടക്കം. ദോഹ എക്‌സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിലാണ് പുസ്തകോത്സവം നടക്കുന്നത്, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവേശനം രജിസ്‌ട്രേഷനിലൂടെ നിയന്ത്രിച്ചിട്ടുണ്ട്. വേദിയുടെ ആകെ ശേഷിയുടെ 30 ശതമാനം പേർക്ക് മാത്രമാകും ഒരേ സമയം പ്രവേശനം അനുവദിക്കുക. വാക്‌സിനെടുത്തവർക്കും ഒരു വർഷത്തിനുള്ളിൽ കോവിഡ് വന്ന് ഭേദമായവർക്കുമാക്കും പ്രവേശിക്കാം.

ഇത്തവണ 37 രാജ്യങ്ങളിൽ നിന്നായി 430 പ്രസാധകരും 90 ഏജൻസികളുമാണ് പുസ്തകോത്സവത്തിന് എത്തുന്നത്. ഇന്ത്യയിൽ നിന്ന് ഐപിഎച്ചിന് സ്റ്റാളുണ്ട്. വെള്ളിയൊഴികെയുള്ള ദിവസങ്ങളിൽ രാവിലെ ഒമ്പത് മുതൽ രാത്രി 10 വരെയും വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മുതൽ രാത്രി 10 മണി വരെയും പുസ്തകോത്സവ വേദി സന്ദർശിക്കാം. 'വിജ്ഞാനം വെളിച്ചമാണ്' എന്നതാണ് ഇത്തവണത്തെ പുസ്തകോത്സവത്തിന്റെ പ്രമേയം. ജനുവരി 22ന് പുസ്തകോത്സവം അവസാനിക്കും.

The 31st Doha International Book Festival kicks off tomorrow

TAGS :

Next Story