മൂന്നാമത് ഖത്തര്‍ ഇക്കണോമിക് ഫോറത്തിന് നാളെ തുടക്കം

ലുസൈലിലെ കതാറ ടവേഴ്സില്‍ 25 വരെയാണ് ആഗോള സാമ്പത്തിക വിദഗ്ധരും കമ്പനി സിഇഒമാരും പങ്കെടുക്കുന്ന പരിപാടി നടക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2023-05-22 18:25:03.0

Published:

22 May 2023 5:41 PM GMT

മൂന്നാമത് ഖത്തര്‍ ഇക്കണോമിക് ഫോറത്തിന് നാളെ തുടക്കം
X

മൂന്നാമത് ഖത്തര്‍ ഇക്കണോമിക് ഫോറത്തിന് നാളെ തുടക്കം. ലുസൈലിലെ കതാറ ടവേഴ്സില്‍ 25 വരെയാണ് ആഗോള സാമ്പത്തിക വിദഗ്ധരും കമ്പനി സിഇഒമാരും പങ്കെടുക്കുന്ന പരിപാടി നടക്കുന്നത്. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന പരിപാടിയില്‍ രണ്ടായിരത്തിലേറെ പേര്‍ വിവിധ സെഷനുകളിലായി പങ്കെടുക്കും.

ഇതില്‍ ആയിരത്തിലേറെ പേര്‍ ഖത്തറിന് പുറത്തുനിന്നുള്ളവരാണ്. 50 ലേറെ വിദഗ്ധരാണ് ഖത്തര്‍ ഇക്കണോമിക് ഫോറത്തില്‍ സംസാരിക്കുക.ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റീന ജോര്‍ജീവ, ബോയിങ് കമ്പനി സിഇഒ ഡേവിഡ് കാലോണ്‍, ടിക്ടോക് സിഇഒ ച്യു ഷൌ തുടങ്ങിയവര്‍ മൂന്ന് ദിവസങ്ങളിലായി സംസാരിക്കും, സാമ്പത്തിക, ഊര്‍ജ, ആരോഗ്യ, സാങ്കേതിക മേഖലകളിലെ പുതിയ പ്രവണതകള്‍ ചര്‍ച്ച ചെയ്യും. അഭിമുഖങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍. വര്‍ക്ക് ഷോപ്പുകള്‍ തുടങ്ങിയ സെഷനുകളായാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

TAGS :

Next Story