ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോർഡ് പ്രസിഡന്റ് സ്ഥാനം ഖത്തറിന്

MediaOne Logo

Web Desk

  • Published:

    2 Jun 2023 4:24 AM GMT

World Health Organization
X

ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോർഡ് പ്രസിഡന്റ് സ്ഥാനം ഖത്തറിന്. ഒരു വർഷമാണ് കാലാവധി. ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളിൽ ഖത്തർ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് അധ്യക്ഷ സ്ഥാനം.

ലോകാരോഗ്യ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോർഡ് യോഗം ഇന്നലെ സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ തുടങ്ങി. ഖത്തർ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരിയാണ് അധ്യക്ഷത വഹിച്ചത്.

TAGS :

Next Story