Quantcast

കതാറയില്‍ നടന്നുവന്ന സെന്‍യാര്‍ ഫെസ്റ്റിവല്‍ സമാപിച്ചു

പരമ്പരാഗത മീന്‍പിടുത്ത മത്സരമാണ് ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണം

MediaOne Logo

Web Desk

  • Published:

    27 April 2025 10:58 PM IST

കതാറയില്‍ നടന്നുവന്ന സെന്‍യാര്‍ ഫെസ്റ്റിവല്‍ സമാപിച്ചു
X

ദോഹ: കതാറയില്‍ നടന്നുവന്ന സെന്‍യാര്‍ ഫെസ്റ്റിവല്‍ സമാപിച്ചു. പരമ്പരാഗത മീന്‍പിടുത്ത മത്സരമാണ് ഫെസ്റ്റിവലിന്റെ പ്രധാന ആകര്‍ഷണം.

54 ടീമുകളിലായി 600 ലേറെ പേരാണ് ഇത്തവണത്തെ സെന്‍യാര്‍ ഫെസ്റ്റിവലില്‍ മത്സരിച്ചത്. ഹാന്‍ഡ് ലൈന്‍ മീന്‍ പിടുത്ത രീതിയായ ഹദ്ദാഖ് ആയിരുന്നു ഇതില്‍ ശ്രദ്ധേയം. രണ്ട് ഘട്ടങ്ങളിലായി നടന്ന മത്സരത്തില്‍ ഒന്നാം സ്ഥാനക്കാര്‍ക്ക് ഒന്നരലക്ഷം റിയാലാണ് സമ്മാനമായി നല്‍കിയത്. രണ്ടാം സ്ഥാനത്തിന് ഒരു ലക്ഷം റിയാലും മൂന്നാം സ്ഥാനത്തിന് 80000 റിയാലും സമ്മാനമായി നല്‍കി. പരമ്പരാഗത അറിവുകളും രീതികളും വെച്ച് പിടിക്കുന്ന മീനുകളുടെ അളവ് വെച്ചാണ് വിജയികളെ തീരുമാനിച്ചത്. ഇതോടൊപ്പം ഏറ്റവും വലിയ മീനുകളെ ചൂണ്ടയിട്ട് പിടിക്കുന്നവര്‍ക്കും സമ്മാനമുണ്ടായിരുന്നു. 30000 റിയാലാായിരുന്നു ഒന്നാം സമ്മാനം. ഏതാണ്ട് ആറര ലക്ഷത്തിലധികം രൂപ. മീന്‍പിടുത്ത മത്സരത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയവര്‍ക്ക് കതാറയില്‍ ആചാരപരമായ വരവേല്‍പ്പും ഒരുക്കിയിരുന്നു.

TAGS :

Next Story