Quantcast

മീഡിയവണ്‍ ഖത്തര്‍ ഗീത് മല്‍ഹാറിന്റെ ടിക്കറ്റ് ലോഞ്ചിങ് നടന്നു

MediaOne Logo

Web Desk

  • Published:

    14 Jun 2022 1:18 AM GMT

മീഡിയവണ്‍ ഖത്തര്‍ ഗീത് മല്‍ഹാറിന്റെ ടിക്കറ്റ് ലോഞ്ചിങ് നടന്നു
X

മീഡിയവണ്‍ ഖത്തര്‍ ഗീത് മല്‍ഹാറിന്റെ ടിക്കറ്റ് ലോഞ്ചിങ് ദോഹ ക്രൌണ്‍പ്ലാസയില്‍ നടന്നു. മീഡിയവണ്‍-മാധ്യമം എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാര്‍ റഹീം ഓമശ്ശേരി, മുഖ്യ സ്‌പോണ്‍സറായ ഗ്രാന്‍ഡ്മാള്‍ റീജിയണല്‍ ഡയരക്ടര്‍ അഷ്‌റഫ് ചിറക്കലിന് ആദ്യ ടിക്കറ്റ് കൈമാറി.

ജൂലൈ ഒന്നിനാണ് ഖത്തര്‍ മലയാളികളുടെ കോവിഡാനന്തര ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഗീത് മല്‍ഹാര്‍ നടക്കുന്നത്. ആസ്പയര്‍ ലേഡീസ് ഹാളില്‍ വൈകിട്ട് ഏഴ് മുതല്‍ മലയാളികളുടെ പ്രിയ ഗായകരായ മഞ്ജരി, ഹിഷാം അബ്ദുല്‍ വഹാബ്, കണ്ണൂര്‍ ശരീഫ്, സൂരജ് സന്തോഷ്, കൃസ്തകല, വയലിന്‍ ആര്‍ടിസ്റ്റ് ലക്ഷ്മി ജയന്‍ എന്നിവര്‍ സംഗീതാസ്വദര്‍ക്ക് മുന്നിലെത്തും. ടിക്കറ്റ് മുഖേനയാണ് പ്രവേശനം അനുവദിക്കുക.

50 റിയാല്‍ മുതലുള്ള വിവിധ നിരക്കിലുള്ള ടിക്കറ്റുകള്‍ ലഭ്യമാണ്. കുടുംബങ്ങള്‍ക്കായി 5 പേര്‍ക്കുള്ള കോംബോ ടിക്കറ്റുകളും ലഭ്യമാണ്. ടിക്കറ്റുകള്‍ക്കായി 70207018, 66258968 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക. ഓണ്‍ലൈന്‍ വഴി ക്യു ടിക്കറ്റിലും ടിക്കറ്റ് ലഭ്യമാകും.

TAGS :

Next Story