സുഡാനിലെ യുദ്ധം അവസാനിപ്പിക്കണം: ഖത്തർ അമീർ
ദോഹയിൽ നടക്കുന്ന ലോക സാമൂഹിക വികസന ഉച്ചകോടിയിലാണ് അമീറിന്റെ പ്രതികരണം

ദോഹ: സുഡാനിലെ യുദ്ധം അവസാനിപ്പിക്കണമെന്ന് ഖത്തർ അമീർ. ദോഹയിൽ നടക്കുന്ന ലോക സാമൂഹിക വികസന ഉച്ചകോടിയിലാണ് അമീർ ഇക്കാര്യം പറഞ്ഞത്. സുഡാൻ രണ്ട് വർഷവും ആറ് മാസവും യുദ്ധത്തിൻ്റെ ഭീകരത അനുഭവിച്ചു. ഇത് അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സുഡാൻ്റെ ഐക്യവും പരമാധികാരവും അതിർത്തികളുടെ സുരക്ഷയും ഉറപ്പാക്കുന്ന പരിഹാരത്തിലേക്ക് കാര്യങ്ങൾ എത്തണമെന്ന് ഖത്തർ അമീർ ശൈഖ് തമീം പറഞ്ഞു.
Next Story
Adjust Story Font
16

