ഇന്ത്യക്ക് പുറത്തുള്ളവര്‍ക്കുള്ള നീറ്റ് പരീക്ഷ; ഖത്തറിലും സെന്‍റര്‍ അനുവദിക്കണമെന്ന ആവശ്യം ശക്തം

ഗള്‍ഫില്‍ നീറ്റ് പരീക്ഷക്ക് കേന്ദ്രം വേണമെന്ന ആവശ്യം ആദ്യമായി ഉയര്‍ത്തിയതും കഴിഞ്ഞ തവണ സുപ്രീം കോടതിയെ സമീപിച്ചതും ഖത്തറിലെ രക്ഷിതാക്കളുടെ കൂട്ടായ്മയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-07-25 18:06:12.0

Published:

25 July 2021 5:36 PM GMT

ഇന്ത്യക്ക് പുറത്തുള്ളവര്‍ക്കുള്ള നീറ്റ് പരീക്ഷ; ഖത്തറിലും സെന്‍റര്‍ അനുവദിക്കണമെന്ന ആവശ്യം ശക്തം
X

നീറ്റ് പരീക്ഷക്ക് ഖത്തറിലും സെന്‍റര്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. വിദ്യാഭ്യാസമന്ത്രാലയം ശിപാർശ നൽകിയിട്ടും ദേശീയ പരീക്ഷ ഏജൻസി ദോഹയിലെ സെന്‍ററിന് അനുമതി നൽകിയില്ല. ദുബൈയിലോ കുവൈത്തിലോ എത്തി പരീക്ഷ എഴുതാമെന്ന നിര്‍ദേശം പ്രയാസം സൃഷ്ടിക്കുന്നതാണെന്നും രക്ഷിതാക്കള്‍ പറയുന്നു.

ദുബൈക്കൊപ്പം ദോഹയിലും സെന്‍റര്‍ അനുവദിക്കുന്ന കാര്യത്തില്‍ വിദേശകാര്യമന്ത്രാലയം തീരുമാനം കൈക്കൊണ്ടതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി അമിത് ഖരെ വിദേശകാര്യമന്ത്രാലയം സെക്രട്ടറി ഹര്‍ഷ വര്‍ധനന്‍ ശ്രിങ്ക്ളക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയതാണ്. എന്നാല്‍ നിര്‍ദേശം പ്രാവര്‍ത്തികമായപ്പോള്‍ ദുബൈക്ക് മാത്രമാണ് സെന്‍റര്‍ അനുവദിച്ചു കിട്ടിയത്. ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ഖത്തറിലെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇതോടെ കടുത്ത നിരാശയിലാണ്.

ഗള്‍ഫില്‍ നീറ്റ് പരീക്ഷക്ക് കേന്ദ്രം വേണമെന്ന ആവശ്യം ആദ്യമായി ഉയര്‍ത്തിയതും കഴിഞ്ഞ തവണ സുപ്രീം കോടതിയെ സമീപിച്ചതും ഖത്തറിലെ രക്ഷിതാക്കളുടെ കൂട്ടായ്മയായിരുന്നു. കുവൈത്തിനും ദുബൈക്കും സെന്‍റര്‍ ലഭിച്ചതിന് പിന്നാലെ ഖത്തര്‍ സെന്‍ററിനുള്ള ആവശ്യവുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തെ വീണ്ടും സമീപിക്കാനുള്ള ഒരുക്കത്തിലാണ് ഖത്തറിലെ രക്ഷിതാക്കള്‍.TAGS :

Next Story