Quantcast

ഡ്രൈവിങ്ങിനിടെ ഡാഷ്ബോഡിൽ സ്ഥാപിച്ച മൊബൈല്‍ ഫോണിൽ തൊട്ടാലും പിഴ ചുമത്തും

MediaOne Logo

Web Desk

  • Published:

    1 Sept 2023 2:11 AM IST

Touching a mobile while driving
X

ഖത്തറില്‍ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിശദീകരണവുമായി അധികൃതര്‍. ഫോൺ കൈയിലെടുത്തുള്ള ഉപയോഗം മാത്രമല്ല, ഡാഷ്ബോഡിൽ സ്ഥാപിച്ച ഫോണിൽ തൊട്ടാലും പിഴ ചുമത്തും. സെപ്തംബര്‍ മൂന്ന് മുതലാണ് ഓട്ടോമാറ്റിക് റഡാറുകള്‍ വഴി പിഴ ചുമത്തിത്തുടങ്ങുന്നത്.

നിരത്തുകള്‍ കൂടുതല്‍ സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓട്ടോമാറ്റിക് റഡാറുകള്‍ സ്ഥാപിച്ചത്. ഓഗസ്റ്റ് 27 മുതല്‍ തന്നെ ഇവ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച മുതല്‍ നിയമലംഘകരില്‍ നിന്നും പിഴ ചുമത്തിത്തുടങ്ങും.ഡ്രൈവിങ്ങിനിടെ ഏത് തരം ദൃശ്യമാധ്യമങ്ങൾ ഉപയോഗിക്കുന്നതും നിയമലംഘനമാണ്.

ഡാഷ് ബോര്‍ഡ് സ്ക്രീനില്‍ നോക്കി വാഹനമോടിച്ചാലും കുടുങ്ങും. അതേ സമയം നാവിഗേഷന് വേണ്ടി സ്ക്രീന്‍ ഉപയോഗിക്കാം. എന്നാല്‍ ഡ്രൈവിങ്ങിനിടെ ഈ സ്ക്രീനില്‍ തൊടുകയോ മറ്റോ ചെയ്താല്‍ പണികിട്ടും. അതേസമയം, കാറിൻെറ ഡാഷ് ബോഡിലോ മറ്റോ സ്ഥാപിച്ചിരിക്കുന്ന മൊബൈൽ ഫോൺ ഹെഡ് ഫോൺ വഴിയോ ലൗഡ് സ്പീക്കറിലോ ഉപയോഗിക്കുന്നത് നിയമലംഘനമായി കണക്കാക്കില്ല.

സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരെയും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെയുമാണ് ഓട്ടോമാറ്റിക് റഡാറുകള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. നിയമലംഘനങ്ങള്‍ക്ക് 500 റിയാലാണ് പിഴ.

TAGS :

Next Story