Quantcast

ഖത്തറിൽ വടംവലി ആവേശം; ടീമുകൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം

MediaOne Logo

Web Desk

  • Published:

    9 Aug 2022 4:50 AM GMT

ഖത്തറിൽ വടംവലി ആവേശം;   ടീമുകൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം
X

എക്‌സ്പാറ്റ് സ്‌പോർട്ടീവ് കൾച്ചറൽ ഫോറവുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്‌പോർട്‌സ് കാർണിവലിന്റെ ഭാഗമായി ഖത്തറിൽ അഖില കേരള വടംവലി ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു. സെപ്തംബർ 30 വെള്ളിയാഴ്ച റയ്യാൻ പ്രൈവറ്റ് സ്‌കൂളിൽ വച്ചാണ് ടൂർണമെന്റ് നടക്കുക.

പുരുഷ-വനിതാ വിഭാഗങ്ങളിലായി നടക്കുന്ന ടൂർണ്ണമെന്റിലേക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു. മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ടീമുകൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 3363 0616, 6648 4810 എന്ന നമ്പരുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

TAGS :

Next Story