Quantcast

U17 ലോകകപ്പ്; ടിക്കറ്റ് റെഡി

വിസാ കാർഡ് ഉടമകൾക്കാണ് ആദ്യഘട്ടത്തിൽ ടിക്കറ്റ് ലഭ്യമാകുക

MediaOne Logo

Gulf Desk

  • Published:

    19 Oct 2026 10:45 PM IST

U17 ലോകകപ്പ്; ടിക്കറ്റ് റെഡി
X

ദോഹ: കൗമാര കാൽപ്പന്തുത്സവത്തിന്റെ ആഘോഷത്തിലേക്ക് ഖത്തർ. ദോഹ വേദിയാകുന്ന ഫിഫ അണ്ടർ സെവന്റീൻ ലോകകപ്പിന്റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. വിസാ കാർഡ് ഉടമകൾക്കാണ് ആദ്യഘട്ടത്തിൽ ടിക്കറ്റ് ലഭ്യമാകുക.

ഫിഫയുടെ പേയ്മെന്റ് സേവന പങ്കാളിയായ വിസാ കാർഡ് ഉപയോഗിക്കുന്നവർക്ക് പ്രീ സെയിൽ ടിക്കറ്റ് സൗകര്യമാണ് പ്രാദേശിക സംഘാടക സമിതി പ്രഖ്യാപിച്ചത്. പൊതുജനങ്ങൾക്കുള്ള ടിക്കറ്റ് വില്പന ഒക്ടോബർ 26ന് ആരംഭിക്കും. www.roadtoqatar.qa എന്ന വെബ്സൈറ്റ് വഴി ടിക്കറ്റുകൾ സ്വന്തമാക്കാം. ടിക്കറ്റുകളെല്ലാം ഡിജിറ്റൽ രൂപത്തിലാണ്. ഗ്രൂപ്പ് ഘട്ടം, റൗണ്ട് ഓഫ് 32, റൗണ്ട് ഓഫ് 16, ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്കുള്ള ഡേ പാസിന് 20 ഖത്തർ റിയാലാണ് നിരക്ക്. ഒരാൾക്ക് മത്സര ദിവസം പരമാവധി ആറ് ഡേ പാസ് ടിക്കറ്റുകൾ വാങ്ങാം. പ്രധാന മത്സരങ്ങളുടെ സീറ്റുകൾ മുൻകൂട്ടി ഉറപ്പാക്കാൻ പ്രൈം പാസ് സൗകര്യവും ലഭ്യമാണ്.

ഫൈനലിനുള്ള കാറ്റഗറി വൺ ടിക്കറ്റിന് 30 റിയാലും കാറ്റഗറി ടു ടിക്കറ്റിന് 15 റിയാലുമാണ് നിരക്ക്. ഫൈനലിനായി ഒരാൾക്ക് പരമാവധി ആറ് ടിക്കറ്റുകൾ വാങ്ങാം. ഭിന്നശേഷിക്കാർക്കായി പ്രത്യേക സൗകര്യങ്ങളോടെയുള്ള ഇരിപ്പിടങ്ങളും ലഭ്യമാണ്. ഇതോടൊപ്പം ഒരു സഹയാത്രികന് സൗജന്യ ടിക്കറ്റും ലഭിക്കും.

നവംബർ 19 മുതൽ ഡിസംബർ 13 വരെ ആസ്പയർ സോണിലെ അത്യാധുനിക സ്റ്റേഡിയങ്ങളിലാണ് ടൂർണമെന്റ് അരങ്ങേറുക. ഫൈനൽ അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ നടക്കും. നേരത്തെ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ഫൈനൽ പ്രഖ്യാപിച്ചിരുന്നത്. 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ആകെ 104 മത്സരങ്ങളുണ്ടാകും. ഒരു ദിവസം പരമാവധി എട്ട് മത്സരങ്ങൾ വരെ നടക്കും.

TAGS :

Next Story