Quantcast

സൗദിയും യു.എ.ഇയും ഖത്തറിന്റെ റെഡ് ലിസ്റ്റിൽ

‌ഇരു രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമായി

MediaOne Logo

Web Desk

  • Updated:

    2021-12-29 13:48:19.0

Published:

29 Dec 2021 1:42 PM GMT

സൗദിയും യു.എ.ഇയും ഖത്തറിന്റെ റെഡ് ലിസ്റ്റിൽ
X

ദോഹ: കോവിഡ്​ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപനത്തിന്‍റെ പശ്​ചാത്തലത്തിൽ യു.എ.ഇയും സൗദിയും ഉൾപ്പെടെ കൂടുതൽ രാജ്യങ്ങളെ ഖത്തർ ​റെഡ്​ ലിസ്റ്റിൽ ഉൾപ്പെടുത്തി. പൊതു​ജനാരോഗ്യ മന്ത്രാലയമാണ്​ കോവിഡ്​ ബാധിത രാജ്യങ്ങളെ ക്രമീകരിക്കുന്ന പട്ടികയിൽ മാറ്റം വരുത്തിയത്​. ജനുവരി ഒന്ന്​ രാത്രി ഏഴ്​ മുതൽ പുതിയ പട്ടിക പ്രാബല്ല്യത്തിൽ വരും. ഇതോടെ

‌ഇരു രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമായി. കോവിഡ്​ വ്യാപന സാധ്യത തീരെ ഇല്ലാത്ത 'ഗ്രീൻ ലിസ്റ്റിൽ' 175 രാജ്യങ്ങളും, നേരിയ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയായ റെഡ്​ ലിസ്റ്റിൽ 47 രാജ്യങ്ങളും, അതീവ ഗുരുതരാവസ്ഥയിലുള്ള രാജ്യങ്ങളുടെ പട്ടികയായ എക്സപ്​ഷണൽ റെഡ്​ ലിസ്റ്റിൽ ഒമ്പത്​ രാജ്യങ്ങളുമാണുള്ളത്​. ഗ്രീൻ ലിസ്റ്റ്​ 175ൽ നിന്ന്​ 153 ആയി കുറഞ്ഞു. റെഡ്​ ലിസ്റ്റ്​ 23ൽ നിന്ന്​ 47 രാജ്യങ്ങളായ വർധിച്ചു.

നേരത്തെ ഗ്രീൻ ലിസ്റ്റിലായിരുന്ന സൗദി അറേബ്യ, യു.എ.ഇക്കും പുറമെ, അമേരിക്ക, ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക, സ്വിറ്റ്​സർലൻഡ്​, ഫ്രാൻസ്​, ഇറ്റലി രാജ്യങ്ങളും റെഡ്​ ലിസ്റ്റിലാണുള്ളത്​. നേരത്തെ എക്സപ്​ഷണൽ റെഡ്​ലിസ്റ്റിൽ ഉൾപ്പെട്ട ശ്രീലങ്ക, ഫിലിപ്പിന്‍സ്​, സുഡാൻ എന്നീ രാജ്യങ്ങളെ തീവ്രത കുറഞ്ഞ റെഡ്​ ലിസ്റ്റിലേക്ക്​ മാറ്റി. ഒമ്പതു രാജ്യങ്ങളാണ്​ എക്സപ്​ഷണൽ റെഡ്​ ലിസ്റ്റിൽ തുടരുന്നത്​.

TAGS :

Next Story