Quantcast

തകർക്കാനാവാത്ത സൗഹൃദം, ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്ത് ഖത്തറും ഒമാനും

ആശയവിനിമയ- മാധ്യമ മേഖലകളിൽ മുന്നേറ്റമുണ്ടാകും

MediaOne Logo

Web Desk

  • Updated:

    2025-09-29 10:29:34.0

Published:

29 Sept 2025 3:58 PM IST

തകർക്കാനാവാത്ത സൗഹൃദം, ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്ത് ഖത്തറും ഒമാനും
X

ദോഹ: ഖത്തറിനും ഒമാനും ഇടയിലുള്ള ഉഭയകക്ഷി ബന്ധങ്ങളും അവ മെച്ചപ്പെടുത്താനുള്ള വഴികളും മന്ത്രിസഭാ കൗൺസിൽ സെക്രട്ടറി ജനറൽ അൽ ഫദൽ മുഹമ്മദ് അൽ ഹാർത്തി അവലോകനം ചെയ്തു. ഖത്തർ രാജ്യത്തെ മന്ത്രിസഭാ കൗൺസിൽ സെക്രട്ടറി ജനറൽ ഹമദ് അഹമ്മദ് അൽ മുഹന്നദിയുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ ചർച്ച ചെയ്തത്. കൂടാതെ അൽ ഫദൽ ഖത്തർ നീതിന്യായ മന്ത്രിയും മന്ത്രിസഭാ കാര്യങ്ങളുടെ സഹമന്ത്രിയുമായ ഇബ്‌റാഹിം ബിൻ അലി അൽ മുഹന്നദിയുമായും കൂടിക്കാഴ്ച നടത്തി.കൂടിക്കാഴ്ചകളിൽ, ഇരു രാജ്യങ്ങളുടെയും പൊതുതാത്പര്യങ്ങൾക്ക് അനുഗുണമായ രീതിയിൽ നിലവിലെ സഹകരണം വികസിപ്പിക്കുന്നതിനുള്ള സാധ്യതകൾ ചർച്ച ചെയ്തു. അൽ ഫദൽ മന്ത്രിസഭാ കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനം സന്ദർശിച്ചു. സന്ദർശനവേളയിൽ കൗൺസിൽ കാര്യങ്ങൾ, നിയമനിർമാണ കാര്യങ്ങൾ എന്നീ മേഖലകളിലെ പ്രവർത്തനരീതികളെക്കുറിച്ച് അദ്ദേഹത്തിന് വിശദീകരണം നൽകി. അതോടൊപ്പം ആശയവിനിമയ-മാധ്യമ സംവിധാനങ്ങളെക്കുറിച്ചും, സർക്കാർ സ്ഥാപനങ്ങൾക്കിടയിലുള്ള മാധ്യമ ഇടപെടൽ ഏകോപിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ചയായി.

സ്ഥാപനപരമായ ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഓഫീസിന്റെ പങ്കിനെക്കുറിച്ചും അദ്ദേഹത്തെ ധരിപ്പിച്ചു.ഖത്തർ രാജ്യത്തെ സർക്കാർ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങളെക്കുറിച്ച് അവലോകനം നടത്തി. പൊതുജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലും ഗുണഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങൾ വികസിപ്പിക്കുന്നതിലും 'ഷാരിക്' എന്ന സർക്കാർ പ്ലാറ്റ്ഫോം വഹിക്കുന്ന പങ്കിനെക്കുറിച്ചും ചർച്ച ചെയ്തു. ഖത്തറിലെ ഒമാൻ സുൽത്താനേറ്റിന്റെ അംബാസഡർ സയ്യിദ് അമ്മാർ അബ്ദുല്ല അൽ ബുസൈദിയും ഇരുപക്ഷത്തുനിന്നുമുള്ള നിരവധി ഉദ്യോഗസ്ഥരുമാണ് കൂടിക്കാഴ്ചകളിൽ പങ്കെടുത്തത്.

TAGS :

Next Story