Quantcast

യുണൈറ്റഡ് നഴ്‌സസ് ഓഫ് ഇന്ത്യ അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    22 May 2022 6:59 AM GMT

യുണൈറ്റഡ് നഴ്‌സസ് ഓഫ് ഇന്ത്യ അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷം സംഘടിപ്പിച്ചു
X

ഖത്തറിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ കൂട്ടായ്മയായ യുണൈറ്റഡ് നഴ്‌സസ് ഓഫ് ഇന്ത്യഅന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷം സംഘടിപ്പിച്ചു. ബിര്‍ള പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി അംബാസഡര്‍ ദീപക് മിത്തല്‍ ഉദ്ഘാടനം ചെയ്തു.

ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആക്ടിങ് ചീഫ് നഴ്‌സിങ് ഓഫീസര്‍ മറിയം അല്‍ മുതാവ മുഖ്യതിഥിയായിരുന്നു. ഖത്തറിലെ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നിന്നുള്ള അഞ്ഞൂറോളം നഴ്‌സുമാരും അവരുടെ കുടുംബങ്ങളും പങ്കെടുത്തു.

കോവിഡ് കാലത്തെ പ്രേത്യേക സേവനത്തിനുള്ള യൂണിക് എക്‌സലന്‍സ് അവാര്‍ഡുകള്‍ക്ക് 17 നഴ്‌സുമാര്‍ അര്‍ഹരായി. പെയിന്റിങ്, കലാസാംസ്‌കാരിക പരിപാടികള്‍, ഷോര്‍ട് ഫിലിം പ്രദര്‍ശനം എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. യൂണിക് പ്രസിഡന്റ് മിനി സിബി, വര്‍ക്കിങ് സെക്രട്ടറി നിസാര്‍ ചെറുവത്ത്, ലുത്ഫി കലമ്പന്‍, മുഹമ്മദ് അമീര്‍ എന്നിവര്‍ സംസാരിച്ചു.

TAGS :

Next Story