Quantcast

ഖത്തറില്‍ ഇന്ന് യുണൈറ്റഡ് നഴ്‌സസ് ഓഫ് ഇന്ത്യയുടെ കീഴില്‍ അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷം

ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ ഉദ്ഘാടനം ചെയ്യും

MediaOne Logo

Web Desk

  • Published:

    20 May 2022 12:01 PM IST

ഖത്തറില്‍ ഇന്ന് യുണൈറ്റഡ് നഴ്‌സസ് ഓഫ് ഇന്ത്യയുടെ  കീഴില്‍ അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷം
X

ഖത്തറിലെ ഇന്ത്യന്‍ നഴ്‌സുമാരുടെ കൂട്ടായ്മയായ യുണൈറ്റഡ് നഴ്‌സസ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനാഘോഷം സംഘടിപ്പിക്കും. ബിര്‍ല പബ്ലിക് സ്‌കൂളില്‍ വൈകിട്ട് മൂന്നുമുതലാണ് പരിപാടികള്‍. ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തല്‍ ഉദ്ഘാടനം ചെയ്യും.

കുടുംബ സംഗമം, കലാസാംസ്‌കാരിക പരിപാടികള്‍, നഴ്‌സുമാരെ ആദരിക്കല്‍ തുടങ്ങിയ ചടങ്ങുകളോടെയാണ് നഴ്‌സിങ് ദിനം ആചരിക്കുന്നത്. യൂനീഖ് പ്രസിഡന്റ് മിനി സിബി, വൈസ് പ്രസിഡന്റ് ലുഫ്തി കലമ്പന്‍, ബിന്ദു ലിന്‍സണ്‍, മുഹമ്മദ് അമീര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

TAGS :

Next Story