Quantcast

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രണ്ട് ദിവസത്തെ ഖത്തര്‍ സന്ദര്‍ശനം പൂര്‍ത്തിയായി

ഇരു രാജ്യങ്ങളും 24,350 കോടി ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ചു

MediaOne Logo

Web Desk

  • Published:

    15 May 2025 7:23 PM IST

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രണ്ട് ദിവസത്തെ ഖത്തര്‍ സന്ദര്‍ശനം പൂര്‍ത്തിയായി
X

ദോഹ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ രണ്ട് ദിവസത്തെ ഖത്തര്‍ സന്ദര്‍ശനം പൂര്‍ത്തിയായി. ഇരു രാജ്യങ്ങളും 24,350 കോടി ഡോളറിന്റെ കരാറില്‍ ഒപ്പുവെച്ചു. ഖത്തറിലെ അമേരിക്കന്‍ വ്യോമതാവളവും ട്രംപ് സന്ദര്‍ശിച്ചു.

ട്രംപിന്റെ ഖത്തര്‍ സന്ദര്‍ശനത്തില്‍ ഏറ്റവും ശ്രദ്ധേയമായത് ബോയിങ്ങില്‍ നിന്ന് ഖത്തര്‍ എയര്‍വേസിന് വേണ്ടി 210 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറാണ്. 9600 കോടി ഡോളറിന്റെ കരാറാണിത്. ബോയിങ്ങിന്റെ ഏറ്റവും വലിയ വിമാനമായ 787 ഡ്രീം ലൈനറുകളും 777എക്സ് വിമാനങ്ങളുമാണ് കരാറിലുള്ളത്. ബോയിങ്ങിന് ഒരു വിമാനക്കമ്പനിയില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ കരാറാണിത്. ഊര്‍ജ മേഖലയില്‍ 850 കോടി ഡോളറിന്റെയും സാങ്കേതിക മേഖലയില്‍ ഉള്‍പ്പെടെ വിവിധ സ്ഥാപനങ്ങളുമായി 9700 കോടി ഡോളറിന്റെ കരാറുകളില്‍ ഒപ്പുവെച്ചു. ഖത്തറുമായുള്ള 24350 കോടി ഡോളറിന്റെ ഇടപാട് അമേരിക്കന്‍ സമ്പദ്ഘടനയില്‍ 1.20 കോടി ഡോളറിന്റെ സ്വാധീനമുണ്ടാക്കുമെന്ന് വൈറ്റ്ഹൗസ്

വ്യക്തമാക്കി. ഇന്നലെ ലുസൈല്‍ പാലസില്‍ അമീര്‍ ഒരുക്കിയ അത്താഴവിരുന്നില്‍ ട്രംപ് പങ്കെടുത്തു. അമേരിക്കയുമായുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കിയതില്‍ ഇറാന്‍ ഖത്തര്‍ അമീറിനോട് നന്ദി പറയണമെന്ന് ട്രംപ് പറഞ്ഞു. മേഖലയിലെ വ്യാപാര പ്രമുഖരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ട്രംപ് ഖത്തറിലെ അമേരിക്കയുടെ വ്യോമ താവളത്തില്‍ സന്ദര്‍ശനം നടത്തിയത്.

TAGS :

Next Story