Quantcast

എല്ലാ എൻട്രി വിസക്കും ഒരു മാസത്തെ അധിക സമയം; ഖത്തറിൽ വിസാ കാലാവധി നീട്ടി

മലയാളത്തിൽ അറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

MediaOne Logo

Web Desk

  • Published:

    3 March 2026 2:14 PM IST

One month extra time for all entry visas; Visa validity extended in Qatar
X

ദോഹ:ഖത്തറിൽ വിസാ കാലാവധി നീട്ടി. കാലാവധി കഴിഞ്ഞതോ അല്ലെങ്കിൽ ഉടൻ അവസാനിക്കാറായതോ ആയ എല്ലാ വിഭാഗത്തിലുള്ള എൻട്രി വിസകൾക്കും ഒരു മാസത്തെ അധിക സമയം അനുവദിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി 28 ശനിയാഴ്ച മുതൽ ഒരു മാസത്തേക്കാണ് നീട്ടി നൽകുക. സാഹചര്യങ്ങൾക്കനുസരിച്ച് ഇത് ഇനിയും നീട്ടി നൽകിയേക്കാം.

വിസ നീട്ടി നൽകുന്ന നടപടികൾ അംഗീകൃത ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ ഓട്ടോമാറ്റിക്കായാണ് നടപ്പാക്കുക. ഇതിനായി പ്രത്യേക ഫീസുകൾ നൽകേണ്ടതില്ലെന്നും ബന്ധപ്പെട്ട വകുപ്പുകൾ സന്ദർശിക്കുകയോ അപേക്ഷകൾ സമർപ്പിക്കുകയോ ചെയ്യേണ്ടതില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

വിസ നിയമങ്ങൾ ലംഘിച്ചവർ (Overstay) 2026 ഫെബ്രുവരി 28-ന് മുൻപ് പിഴകൾ അടച്ചു തീർക്കേണ്ടതാണ്. അതിനുശേഷം മാത്രമേ മേൽപ്പറഞ്ഞ തീയതി മുതലുള്ള സൗജന്യ വിസാ കാലാവധി നീട്ടൽ ലഭ്യമാകൂ.

സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും താമസക്കാരുടെയും സന്ദർശകരുടെയും നിയമപരമായ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ഉറപ്പുനൽകുന്നു. കൂടാതെ, പൊതുജന സുരക്ഷ മുൻനിർത്തി താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കാൻ എല്ലാവരോടും അഭ്യർത്ഥിച്ചു:

  • വീടിനുള്ളിൽ തന്നെ തുടരുക.
  • അങ്ങേയറ്റം അനിവാര്യമായ കാര്യങ്ങൾക്കല്ലാതെ യാത്രകൾ ഒഴിവാക്കുക.
  • ജനലുകളിൽ നിന്നും തുറസ്സായ സ്ഥലങ്ങളിൽ നിന്നും മാറി നിൽക്കുക.
  • ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കുക.
  • പുതിയ അപ്‌ഡേറ്റുകൾക്കായി മന്ത്രാലയത്തിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരുക.



TAGS :

Next Story