ഖത്തറില്‍ ശൈത്യകാല ക്യാമ്പിങ് സീസണ്‍ ഈ മാസം സമാപിക്കും
സീസണ്‍ അവസാനിക്കുന്നതിന്റെ ഭാഗമായി ക്യാമ്പിങ് കേന്ദ്രങ്ങളില്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിശോധന ഊര്‍ജിതമാക്കി

ദോഹ: ഖത്തറില്‍ ആറു മാസത്തോളം നീണ്ടു നിന്ന ശൈത്യകാല ക്യാമ്പിങ് സീസണ്‍ ഈ മാസം സമാപിക്കും. സീസണ്‍ അവസാനിക്കുന്നതിന്റെ ഭാഗമായി ക്യാമ്പിങ് കേന്ദ്രങ്ങളില്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിശോധന ഊര്‍ജിതമാക്കി. ക്യാമ്പിംഗ് സൈറ്റുകളിലെ ശുചിത്വം ഉറപ്പാക്കുക, പ്രാദേശിക ആവാസവ്യവസ്ഥ സംരക്ഷിക്കുക, പരിസ്ഥിതി നിയമ ലംഘനങ്ങൾ പരിശോധിക്കുക എന്നിവയാണ് പരിശോധനയിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. ക്യാമ്പുകൾ ആസ്വദിക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനും ഇടയിൽ സന്തുലിതാവസ്ഥ കൈവരിക്കുകയാണ് ലക്ഷ്യമെന്ന് വന്യജീവി സംരക്ഷണ വകുപ്പ് ഡയറക്ടറും മന്ത്രാലയത്തിലെ ശൈത്യകാല ക്യാമ്പിംഗ് സംഘാടക സമിതി ചെയർമാനുമായ ഹമദ് സാലിം അൽ നുഐമി പറഞ്ഞു. എല്ലാ ക്യാമ്പ് ഉടമകളും പരിസ്ഥിതി മാർഗനിർദേശങ്ങൾ പാലിക്കണമെന്നും അൽ നുഐമി അഭ്യാർഥിച്ചു.
Next Story
Adjust Story Font
16

