ലോകകപ്പ് യോഗ്യത: അവസാന മത്സരത്തിൽ ഖത്തർ നാളെ ഉസ്‌ബെകിസ്താനെ നേരിടും
ഉസ്‌ബെകിസ്താനിലെ താഷ്‌കന്റിലാണ് മത്സരം

ദോഹ: ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ മൂന്നാം റൗണ്ടിലെ അവസാന മത്സരത്തിൽ ഖത്തർ നാളെ ഉസ്‌ബെകിസ്താനെ നേരിടും. ഉസ്‌ബെകിസ്താനിലെ താഷ്‌കന്റിലാണ് മത്സരം. ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇറാനെ വീഴ്ത്തിയതിന്റെ ആവേശത്തിലാണ് ഖത്തർ ഉസ്‌ബെകിസ്താനെതിരെ പന്ത് തട്ടുന്നത്. മൂന്നാം റൗണ്ടിൽ നേരിട്ടുള്ള യോഗ്യതാ സാധ്യതകൾ നേരത്തെ തന്നെ അവസാനിച്ചിരുന്നു. വിജയത്തോടെ ഈ ഘട്ടം അവസാനിപ്പിച്ച് നാലാം റൗണ്ടിൽ ആത്മവിശ്വാസത്തോടെ പോരാടുകയാണ് ടീമിന്റെ ലക്ഷ്യം. പുതിയ കോച്ച് ലൊപെറ്റഗ്വിക്ക് കീഴിൽ ജയത്തോടെ തുടങ്ങാനായതും ടീമിന്റെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്.
മറുവശത്ത് ഉസ്ബകിസ്താൻ ഇതിനോടകം തന്നെ അമേരിക്കൻ ലോകകപ്പിലേക്ക് ടിക്കറ്റ് എടുത്തുകഴിഞ്ഞു. സ്വന്തം നാട്ടിൽ നടക്കുന്ന മത്സരത്തിൽ ജയത്തോടെ യോഗ്യതാ പോരാട്ടങ്ങൾ അവസാനിപ്പിക്കുകയാകും അവരുടെ ലക്ഷ്യം. ഖത്തർ സമയം വൈകിട്ട് 4.45 നാണ് കിക്കോഫ്.
Adjust Story Font
16

