ഖത്തറില്‍ ക്വാറന്റൈന്‍ ഇളവുകള്‍; സന്ദര്‍ശക വിസയില്‍ കുട്ടികള്‍ക്കും പ്രവേശനം
സന്ദര്‍ശക വിസയില്‍ കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കും. കൂടെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ രക്ഷിതാവ് ഉണ്ടായിരിക്കണം.

ഖത്തറില്‍ കൂടുതല്‍ ക്വാറന്റൈന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നിന്ന് വാക്സിന്‍ എടുത്തവര്‍ക്കും ഇനി രണ്ട് ദിവസത്തെ ക്വാറന്റൈന്‍ മതി. 11 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കൊപ്പം വാക്സിന്‍ എടുത്ത രക്ഷിതാവ് നിര്‍ബന്ധമാണ്. വാക്സിന്‍ എടുക്കാത്ത 12 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഏഴ് ദിവസം ക്വാറന്റൈന്‍ വേണം.
സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്കും രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ മതി. സന്ദര്‍ശക വിസയില്‍ കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കും. കൂടെ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയ രക്ഷിതാവ് ഉണ്ടായിരിക്കണം. അതേസമയം വാക്സിനേഷന്‍ എടുക്കാത്തവര്‍ക്ക് സന്ദര്‍ശക വിസയില്‍ വരാന്‍ അനുമതിയില്ല.
ഒക്ടോബര്‍ ആറ് മുതല്‍ പുതിയ ഇളവുകള്‍ നിലവില്‍ വരും
Next Story
Adjust Story Font
16

