Quantcast

ഗൾഫ് രാജ്യങ്ങളിൽ വ്രതാരംഭം; രണ്ടര വർഷത്തെ ഇടവേളക്ക് ശേഷം പള്ളികളിൽ നോമ്പുതുറ നടക്കും

മാസപ്പിറവി കണ്ടതോടെ ഇരു ഹറമിലേയും തറാവീഹ് നമസ്‌കാരത്തിന് ലക്ഷങ്ങളെത്തി

MediaOne Logo

Web Desk

  • Updated:

    2022-04-02 02:43:21.0

Published:

2 April 2022 1:43 AM GMT

ഗൾഫ് രാജ്യങ്ങളിൽ വ്രതാരംഭം; രണ്ടര വർഷത്തെ ഇടവേളക്ക് ശേഷം പള്ളികളിൽ നോമ്പുതുറ നടക്കും
X

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ റമദാൻ നോമ്പുകാലത്തിന് തുടക്കമായി. മക്ക മദീന ഹറമുകളിൽ ലക്ഷക്കണക്കിന് വിശ്വാസികളാണ് പ്രാർഥനക്കായി എത്തുന്നത്. രണ്ടര വർഷത്തെ ഇടവേളക്ക് ശേഷം പള്ളികളിൽ നോമ്പുതുറകൾക്കും ഇത്തവണ തുടക്കമാവുകയാണ്. രണ്ടര വർഷത്തെ ഇടവേളക്ക് ശേഷം മക്കാ മദീനാ ഹറമുകൾ നിറഞ്ഞു കവിഞ്ഞ രാവായിരുന്നു ഇന്നലെ. മാസപ്പിറവി കണ്ടതോടെ ഇരു ഹറമിലേയും തറാവീഹ് നമസ്‌കാരത്തിന് ലക്ഷങ്ങളെത്തി.



വിശുദ്ധ ഖുർആൻ അവതരിച്ച മാസമാണ് ഇസ്‌ലാം മത വിശ്വാസികൾക്ക് റമദാൻ. ഇനിയുള്ള മുപ്പത് നാൾ പ്രാർഥനകളും ആത്മ സംസ്‌കരണവും ഖുർആൻ പാരായണവുമായി വിശ്വാസികൾ കഴിച്ചു കൂട്ടും. ഇരുഹറമിലേക്കും പത്ത് ലക്ഷം വീതം വിശ്വാസികളെയാണ് പ്രതീക്ഷിക്കുന്നത്.


റമദാനോടനുബന്ധിച്ച് യുഎഇ, സഊദി ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ പൊതു- സ്വകാര്യ മേഖലയിൽ തൊഴിൽ സമയം വെട്ടിക്കുറച്ചിട്ടുണ്ട്. ആറ് മണിക്കൂറാണ് മിക്ക ഗൾഫ് രാജ്യങ്ങളിലും ജോലി സമയം. ഒമാനിൽ മുസ്‌ലിം ജീവനക്കാർക്ക് മാത്രമാണ് ഈ ഇളവ്. മക്കയിൽ ഉംറക്ക് പ്രതിദിനം നാല് ലക്ഷം പേർക്ക് അവസരമുണ്ട്. മക്കാ മദീന ഹറമുകളിലടക്കം രണ്ടര വർഷത്തെ കോവിഡ് ഇടവേളക്ക് ശേഷം നോമ്പുതുറ വിരുന്നുകൾ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഒമാനിൽ മസ്ജിദുകളിലും പൊതു ഇടങ്ങളിലും സമൂഹ നോമ്പ് തുറക്ക് ഈ വർഷവും അനുമതിയില്ല.


Ramadan has begun in all Gulf countries except Oman

TAGS :

Next Story