റെഡ്ക്രസന്റ് പരിശീലന പരിപാടിയിൽ ബഹ്റൈനിൻ്റെ പങ്കാളിത്തം

റെഡ്ക്രസന്റ് സംഘടിപ്പിച്ച അന്താരാഷ്ട്ര പരിശീലന പരിപാടിയിൽ ബഹ്റൈനിൽ നിന്നും 55 സന്നദ്ധ പ്രവർത്തകർ പങ്കെടുത്തു. റെഡ്ക്രോസ്, ജി.സി.സി റീജിയണൽ മിഷൻ എന്നിവയുമായി സഹകരിച്ചായിരുന്നു പരിശീലനം. 'സന്നദ്ധ സേവനവും സന്നദ്ധ സേവകരുടെ മാനേജ്മെന്റും'എന്ന വിഷയത്തിലായിരുന്നു പരിശീലന പരിപാടി.
ബഹ്റൈനിലെ യുവാക്കളായ സന്നദ്ധ സേവകരുടെ കഴിവ് വളർത്താനും അവരുടെ മാനുഷികമായ സ്നേഹവും അലിവും ശക്തിപ്പെടുത്താനും പരിശീലന പരിപാടിയിലൂടെ സാധ്യമാവുമെന്ന് ബഹ്റൈൻ റെഡ്ക്രസന്റ് ജനറൽ സെക്രട്ടറി മുബാറക് അൽ ഹാദി വ്യക്തമാക്കി.
Next Story
Adjust Story Font
16

