Quantcast

റൂവി കെഎംസിസി ഫുട്ബോളിൽ ടോപ്പ് ടെൻ ബർക്ക ജേതാക്കളായി

ഫൈനലില്‍ സി.എച്ച്. കണ്ണപുരത്തെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ടോപ് ടെന്‍ ബർക്ക പരാജയപ്പെടുത്തിയത്

MediaOne Logo

Web Desk

  • Published:

    6 Feb 2023 7:20 PM GMT

റൂവി കെഎംസിസി ഫുട്ബോളിൽ ടോപ്പ് ടെൻ ബർക്ക ജേതാക്കളായി
X

ഒമാനിലെ റൂവി കെ.എം.സി.സി സംഘടിപ്പിച്ച മൂന്നാമത് സീതിഹാജി വിന്നേഴ്‌സ് ട്രോഫിക്കും അസ്ലം റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ടോപ് ടെന്‍ ബർക്ക ജേതാക്കളായി. സല്‍മാന്‍ കുറ്റിക്കോട് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.ഫൈനലില്‍ സി.എച്ച്. കണ്ണപുരത്തെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ടോപ് ടെന്‍ ബർക്ക പരാജയപ്പെടുത്തിയത്.

ടൂര്‍ണമെന്റിലെ മികച്ച താരമായി സി.എച്ച്. കണ്ണപുരത്തിന്റെ ജാബിറിനെയും ഗോള്‍ കീപ്പറായി മഞ്ചേശ്വരം കെ.എം.സി.സി എഫ്.സിയുടെ ആസാദിനെയും തിരഞ്ഞെടുത്തു. ജസീല്‍ ടോപ് ടെന്‍ ആണ് ടോപ്പ് സ്‌കോറര്‍. മികച്ച ഡിഫന്ററായി റുവൈസ് ടോപ് ടെന്നിനെയും തിരഞ്ഞെടുത്തു. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ മഞ്ചേശ്വരം കെ.എം.സി സിയെ പരാജയപ്പെടുത്തി മസ്‌കത്ത് ഹമ്മേഴ്‌സ് വിജയികളായി.

TAGS :

Next Story