Quantcast

17 മാസത്തിനിടെ സൽമാനിയ എമർജൻസിയിൽ ചികിൽസ തേടിയെത്തിയത്​ 3,94,363 പേർ

MediaOne Logo

Web Desk

  • Published:

    11 July 2021 10:05 AM GMT

17 മാസത്തിനിടെ സൽമാനിയ എമർജൻസിയിൽ ചികിൽസ തേടിയെത്തിയത്​ 3,94,363 പേർ
X

17 മാസത്തിനിടെ സൽമാനിയ എമർജൻസിയിൽ ചികിൽസ തേടിയെത്തിയത്​ 3,94,363 പേർ

മനാമ: കഴിഞ്ഞ 17 മാസത്തിനിടെ 3,94,363 പേർ സൽമാനിയ മെഡിക്കൽ​ ​കോംപ്ലക്​സ്​ എമർജൻസിയിൽ ചികിൽസ തേടിയെത്തിയതായി മാനേജ്​മെന്‍റ്​ വ്യക്​തമാക്കി. എമർജൻസി വിഭാഗത്തിന്‍റെ നവീകരണത്തിന്​ ശേഷവും സെൽഫ്​ മാനേജ്​മെന്‍റ്​ പദ്ധതി നടപ്പാക്കിയതി​ന്​ ശേഷവുമാണ്​ ഇത്രയും പേർ ചികിൽസക്കായെത്തിയത്​. വ്യക്​തിക്കും സമൂഹത്തിനും മെച്ചപ്പെട്ട ചികിൽസ നൽകുന്നതിനും സ്വദേശികൾക്കും വിദേശികൾക്കും വിവേചനമില്ലാതെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിനും കോംപ്ലക്​സ്​ പ്രതിജ്​ഞാബദ്ധമാണ്​. കോവിഡ്​ കാലത്തും എല്ലാ തരം രോഗികൾക്കും ചികിൽസ നൽകാൻ സാധിച്ചത്​ നേട്ടമാണ്​. എക്​സ്റേ, അത്യാഹിത വിഭാഗങ്ങളാണ്​ ഇടതടവില്ലാതെ പ്രവർത്തിച്ച വിഭാഗങ്ങൾ. കൂടാതെ എല്ല്​ രോഗ വിഭാഗവും കൂടുതൽ രോഗികൾക്ക്​ ആശ്വാസമാവുകയുണ്ടായി. ഇ.എൻ.ടി, മെറ്റേണിറ്റി, ഫാർമസി സേവനങ്ങളും ഇടതടവില്ലാതെ പ്രവർത്തിച്ച ഡിപ്പാർട്ടുമെന്‍റുകളാണെന്ന്​ മാനേജ്​മെന്‍റ്​ കൂട്ടിച്ചേർത്തു.

Next Story