Quantcast

മാധ്യമ രംഗത്ത് മാറ്റങ്ങൾ അനിവാര്യമെന്ന് ശശികുമാര്‍

ഭരണാധികാരികൾ ജനാധിപത്യ മര്യാദകൾ മറന്നുപോകുന്ന ഘട്ടങ്ങളിൽ അത് ഓർമിപ്പിക്കേണ്ട ബാധ്യത മാധ്യമങ്ങൾക്കുണ്ടെന്ന് മാധ്യമ പ്രവർത്തക ഷാനി പ്രഭാകരൻ പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-12-17 18:56:39.0

Published:

17 Dec 2022 5:18 PM GMT

മാധ്യമ രംഗത്ത് മാറ്റങ്ങൾ അനിവാര്യമെന്ന് ശശികുമാര്‍
X

കുവൈത്ത് സിറ്റി: നവ മാധ്യമങ്ങളേയും ആധുനിക സാങ്കേതിക വിദ്യകളേയും ഒരുമിപ്പിച്ച് വിശ്വാസ്യതയോടെയും ഉത്തരവാദിത്തത്തോടെയും എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്നതാണ് മാധ്യമങ്ങളുടെ ഈ കാലത്തെ വെല്ലുവിളിയെന്ന് ശശികുമാര്‍. കേരള പ്രസ് ക്ലബ് കുവൈത്തില്‍ സംഘടിപ്പിച്ച മാധ്യമ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

മാധ്യമ രംഗത്ത് മാറ്റങ്ങൾ അനിവാര്യമാണെന്നും അതത് കാലഘട്ടത്തിന്റെയും ടെക്നോളജിയുടെയും പ്രതിഫലനങ്ങൾ അതിൽ ഉൾച്ചേരുന്നത് സ്വാഭാവികമാണെന്നും മുതിർന്ന മാധ്യമപ്രവർത്തകനും ചലച്ചിത്രകാരനുമായ ശശികുമാർ പറഞ്ഞു. ഭരണാധികാരികൾ ജനാധിപത്യ മര്യാദകൾ മറന്നുപോകുന്ന ഘട്ടങ്ങളിൽ അത് ഓർമിപ്പിക്കേണ്ട ബാധ്യത മാധ്യമങ്ങൾക്കുണ്ടെന്ന് മാധ്യമ പ്രവർത്തക ഷാനി പ്രഭാകരൻ പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ എല്ലാവരും റിപ്പോർട്ടർമാരാകുന്ന കാലത്ത് ആധികാരികത, വിശ്വാസ്യത എന്നിവ വ്യവസ്ഥാപിത മാധ്യമങ്ങൾക്ക് മാത്രമേ ഉള്ളൂവെന്നും ഷാനി അഭിപ്രായപ്പെട്ടു.

സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കേരള പ്രസ് ക്ലബ് കുവൈത്ത് ജനറൽ സെക്രട്ടറി ടി.വി. ഹിക്മത്ത് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മുനീർ അഹമ്മദ് അധ്യക്ഷത വഹിച്ചു.ചലച്ചിത്ര പിന്നണി ഗായിക പുഷ്‌പാവതിയും സംഘവും അവതരിപ്പിച്ച സംഗീത സായാഹ്നം പരിപാടിയുടെ ആകർഷണമായി. കുവൈത്തിലെ വിവിധ സംഘടന നേതാക്കളും സാസ്കാരിക പ്രവർത്തകരും ബിസിനസ് പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. സമ്മേളനത്തിൽ ട്രഷറർ അനിൽ കെ. നമ്പ്യാർ നന്ദി പറഞ്ഞു.

TAGS :

Next Story