യുഎൻ മൗണ്ടയ്ൻ പാർട്ണർഷിപ്പിൽ അംഗമായതോടെ സൗദിയിലെ അൽസൗദ മേഖല ടൂറിസം ഭൂപടത്തിൽ ശ്രദ്ധേയമാകും

അതുല്യമായ കുമിൾ ജീവികളെ ധാരാളമായി ഇവിടെ കാണാം. കൂടാതെ ദേശാടന പക്ഷികളുടെ വ്യതിരിക്തമായ സ്ഥലം കൂടിയാണിത്. അൽ സൗദ പർവ്വതത്തിന് മുകളിൽ നിന്ന് അടിവാരത്തെ റിജാൽ അൽമ പൈതൃക ഗ്രാമത്തിലേക്ക് റോപ് വേ ഗതാഗതം നേരത്തെ തന്നെയുണ്ട്.

MediaOne Logo

Web Desk

  • Updated:

    2021-11-21 15:59:03.0

Published:

21 Nov 2021 3:59 PM GMT

യുഎൻ മൗണ്ടയ്ൻ പാർട്ണർഷിപ്പിൽ അംഗമായതോടെ സൗദിയിലെ അൽസൗദ മേഖല ടൂറിസം ഭൂപടത്തിൽ ശ്രദ്ധേയമാകും
X

ഐക്യരാഷ്ട്ര സഭയുടെ മൗണ്ടെയ്ൻ പാർട്ണർഷിപ്പിൽ അംഗമായതോടെ സൗദിയിലെ അൽസൗദ മേഖല ടൂറിസം ഭൂപടത്തിൽ ശ്രദ്ധേയമാകും. സമുദ്ര നിരപ്പിൽ നിന്നും 3000 അടിയിൽ അധികം ഉയരമുണ്ട് അൽ സൗദ പർവ്വതത്തിന്. ഈ പർവതനിരകളിലാണ് രാജ്യത്തെ ഏറ്റവും വലിയ കൊടുമുടിയും ഉള്ളത്. സൗദിയിലെ അസീർ പ്രവശ്യയിലെ അബഹയിലാണ് അൽ സൗദ മലനിരകൾ സ്ഥിതിചെയ്യുന്നത്.

അതുല്യമായ കുമിൾ ജീവികളെ ധാരാളമായി ഇവിടെ കാണാം. കൂടാതെ ദേശാടന പക്ഷികളുടെ വ്യതിരിക്തമായ സ്ഥലം കൂടിയാണിത്. അൽ സൗദ പർവ്വതത്തിന് മുകളിൽ നിന്ന് അടിവാരത്തെ റിജാൽ അൽമ പൈതൃക ഗ്രാമത്തിലേക്ക് റോപ് വേ ഗതാഗതം നേരത്തെ തന്നെയുണ്ട്. അതിനാൽ അബഹ വിനോദ സഞ്ചാര മേഖലയിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളിലൊന്നായും അൽ സൗദക്ക് രാജ്യാന്തര പ്രശസ്തിയുണ്ട്. ഐക്യരാഷ്ട്ര സഭക്ക് കീഴിൽ 2002 ൽ സ്ഥാപിതമായ മൗണ്ടൻ പാർട്ട്ണർഷിപ്പിൽ അംഗമായതായി അൽസൗദ ഡെലവപ്‌മെൻറ് കമ്പനി വ്യക്തമാക്കി. 400 ലധികം അംഗങ്ങളുണ്ട് ഈ ലോക പർവ്വത കൂട്ടായ്മയിൽ. പാരിസ്ഥിതിക സുസ്ഥിരത കെട്ടിപ്പടുക്കുക, പ്രകൃതി വിഭവങ്ങൾ സംരക്ഷിക്കുക, അൽസൗദ ഡെവലപ്മെൻറ് പദ്ധതി ഏരിയയിലും റിജാൽ അൽമയുടെ ചില ഭാഗങ്ങളിലും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് വേണ്ട സംഭാവന നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ കൂട്ടായ്മയിൽ അംഗമായത്. മൗണ്ടൻ പാർട്ട്ണർഷിപ്പിൽ അംഗമായതോടെ അൽസൗദ മേഖലയും ലോക ടൂറിസം ഭൂപടത്തിൽ കൂടുതൽ ശ്രദ്ധേയമാകും.

TAGS :

Next Story