Quantcast

സൗദിയിൽ വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഒഴിവാക്കാൻ അനുവദിച്ചിരുന്ന സമയപരിധി നീട്ടി

ഉപയോഗയോഗ്യശൂന്യമായ വാഹനങ്ങൾ പിഴയോ ഫീസോ കൂടാതെ സ്വന്തം പേരിൽ നിന്നും നീക്കുന്നതിന് അനുവദിച്ചിരുന്ന സമയ പരിധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-03-08 19:26:40.0

Published:

8 March 2023 6:37 PM GMT

സൗദിയിൽ വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഒഴിവാക്കാൻ അനുവദിച്ചിരുന്ന സമയപരിധി നീട്ടി
X

സൗദി: ഉപയോഗശൂന്യമായ വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഒഴിവാക്കാൻ അനുവദിച്ചിരുന്ന സമയപരിധി ഒരു വർഷത്തേക്ക് കൂടി നീട്ടി. അബ്ഷിർ പ്ലാറ്റ് ഫോമിൽ ഇതിനായി പ്രത്യേക സേവനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ നേരത്തെ ചുമത്തപ്പെട്ടിട്ടുള്ള ട്രാഫിക് പിഴകൾ അടച്ച് തീർക്കണമെന്ന് അധികൃതർ അറിയിച്ചു.

ഉപയോഗയോഗ്യശൂന്യമായ വാഹനങ്ങൾ പിഴയോ ഫീസോ കൂടാതെ സ്വന്തം പേരിൽ നിന്നും നീക്കുന്നതിന് അനുവദിച്ചിരുന്ന സമയ പരിധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു വർഷത്തേക്ക് കൂടി സമയപരിധി നീട്ടിയതായി ട്രാഫിക് വിഭാഗം അറിയിച്ചത്. അടുത്ത വർഷം മാർച്ചോടെ ദീർഘിപ്പിച്ച ഇളവ് കാലം അവസാനിക്കും.

ഇളവ് കാലം ഉപയോഗപ്പെടുത്തി വിദേശികൾക്കും സ്വദേശികൾക്കും പൊതു-സ്വകാര്യ വാഹനങ്ങൾ, കാറുകൾ ബസുകൾ മോട്ടോർ ബൈക്കുകൾ തുടങ്ങി ഉപയോഗ ശൂന്യമായതും പെർമിറ്റ് കാലാവധി അവസാനിച്ചതുമായ വാഹനങ്ങളുടെ ഉടമസ്ഥാവകാശം സ്വന്തം പേരിൽ നിന്നും നീക്കം ചെയ്യാം. ഇതിനായി അബ്ഷിർ പ്ലാറ്റ് ഫോമിൽ പ്രത്യേക സേവനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ വാഹനങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്യുമ്പോൾ ഇത്തരം വാഹനങ്ങളുടെ പേരിൽ നേരത്തെ ട്രാഫിക് നിയമ ലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾ ഒഴിവാക്കപ്പെടില്ലെന്നും പിഴകൾ പൂർണമായും ഉടമകൾ അടച്ച് തീർക്കൽ നിർബന്ധമാണെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി.


TAGS :

Next Story