സൗദിയിൽ ഒരു വർഷത്തിനിടെ പിടിച്ചെടുത്തത് ഒരുകോടി വ്യാജ ഉൽപന്നങ്ങൾ
5,64,000 പരിശോധനകളാണ് ഉദ്യോഗസ്ഥർ നടത്തിയത്

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ വിപണികളിൽ നിന്ന് പിടിച്ചെടുത്തത് ഒരു കോടിയിലധികം വ്യാജ ഉൽപന്നങ്ങൾ. 2025ൽ വിവിധ വാണിജ്യ സ്ഥാപനങ്ങളിലായി 5,64,000 ലധികം പരിശോധനകളാണ് വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നടത്തിയത്. ഉപഭോക്താക്കളിൽ നിന്ന് ലഭിച്ച 6,47,000 ലധികം പരാതികളിൽ പരിഹാരം കാണുകയും ചെയ്തു. മികച്ച രീതിയിൽ സേവനമനുഷ്ഠിച്ച പരിശോധനാ ഉദ്യോഗസ്ഥരെ വാണിജ്യ മന്ത്രി ഡോ. മാജിദ് അൽ ഖസബി റിയാദിലെ മന്ത്രാലയ ആസ്ഥാനത്ത് വെച്ച് ആദരിച്ചു.
വിപണികൾ നിരീക്ഷിക്കുന്നതിലും ഉപഭോക്തൃ സംരക്ഷണ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിലും ഉദ്യോഗസ്ഥർ നടത്തിയ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു. ഉപഭോക്തൃ ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും വിപണിയെ നിയന്ത്രിക്കുന്നതിനും അവർ നിർണായക ഇടപെടലുകളാണ് നടത്തുന്നതെന്നും മന്ത്രി സൂചിപ്പിച്ചു.
Next Story
Adjust Story Font
16

