Quantcast

സൗദിയിലേക്ക് ഇന്നും നിലക്കാതെ മിസൈൽ, ഡ്രോൺ ആക്രമണ ശ്രമങ്ങൾ

ലക്ഷ്യം വെച്ചത് സൈനിക താവളവും എണ്ണപ്പാടങ്ങളും

MediaOne Logo

Web Desk

  • Published:

    11 March 2026 7:37 AM IST

സൗദിയിലേക്ക് ഇന്നും നിലക്കാതെ മിസൈൽ, ഡ്രോൺ ആക്രമണ ശ്രമങ്ങൾ
X

റിയാദ്: സൗദി അറേബ്യയിലെ യുഎസ് താവളം ലക്ഷ്യം വെച്ച ഏഴ് ബാലിസ്റ്റിക് മിസൈലുകളും പ്രതിരോധിച്ചതായി സൈന്യം. കിഴക്കൻ പ്രവിശ്യയും റിയാദുമാണ് ലക്ഷ്യം വെച്ചത്. ഇന്ന് സൗദിയുടെ വിവിധ ഭാഗങ്ങളിലായി മിസൈൽ ഡ്രോൺ ആക്രമണശ്രമങ്ങൾ പ്രതിരോധ സേന തകർത്തതായി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു.

ഷൈബ എണ്ണപ്പാടം, ഹഫർ അൽ ബാത്തിൻ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലേക്കാണ് ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായത്. അൽ ഖർജ് മേഖല ലക്ഷ്യമിട്ടെത്തിയ അഞ്ച് ‍ഡ്രോണുകളും സേന പ്രതിരോധിച്ചതായി മാലിക്കി അറിയിച്ചു.

TAGS :

Next Story