മേലോട്ട് തന്നെ; ജിദ്ദ ടവർ 110-ാം നിലയിൽ
2028ഓടെ നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി

ജിദ്ദ: ഒരു കിലോമീറ്റർ ഉയരത്തിൽ ജിദ്ദയിൽ ഒരുങ്ങുന്ന ജിദ്ദ ടവറിന്റെ 110 നിലകൾ പൂർത്തിയായി. മക്ക ക്ലോക് ടവർ കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത്തെ ഉയരം കൂടിയ കെട്ടിടമായി ജിദ്ദ ടവർ മാറി. 2028ഓടെ നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി.
ലോകത്തെ ഏറ്റവും വലിയ കെട്ടിടം എന്ന ലക്ഷ്യം വച്ചാണ് ജിദ്ദ ടവറിന്റെ നിർമാണം. ഒരു കിലോമീറ്ററിലേറെ ഉയരത്തിൽ ഒരുങ്ങുന്ന ജിദ്ദ ടവർ 110-ാം നിലയിലെത്തി. 2025ൽ നിർമാണം പുനരാരംഭിച്ച ശേഷം ജിദ്ദ ടവറിന്റെ നിർമാണം വേഗത്തിലാക്കുകയായിരുന്നു. ഓരോ അഞ്ച് ദിവസത്തിലും ഒരു പുതിയ നില പൂർത്തിയാക്കുന്ന രീതിയിലാണ് നിർമാണം .
1,000 മീറ്ററിലേറെ ഉയരമുള്ള ടവറിൽ ഹോട്ടലുകൾ, താമസ സൗകര്യങ്ങൾ, ഓഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ ഉണ്ടാകും. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നിരീക്ഷണ കേന്ദ്രവും ഒരുങ്ങുന്നുണ്ട്. സൗദി കോടീശ്വരൻ പ്രിൻസ് അൽവലീദ് ബിൻ തലാലിന്റെ നേതൃത്വത്തിലുള്ള കിങ്ഡം ഹോൾഡിങ് കമ്പനിയാണ് പദ്ധതി നടപ്പാക്കുന്നത്. സൗദി ബിൻലാദിൻ ഗ്രൂപ്പാണ് നിർമാണം നടത്തുന്നത്.
Adjust Story Font
16

