Quantcast

2025-ൽ സൗദിയിലെത്തിയത് 12 കോടി വിനോദസഞ്ചാരികൾ

സഞ്ചാരികൾ ചെലവഴിച്ചത് 30,000 കോടി റിയാൽ

MediaOne Logo

Web Desk

  • Published:

    22 Jan 2026 3:51 PM IST

2025-ൽ സൗദിയിലെത്തിയത് 12 കോടി വിനോദസഞ്ചാരികൾ
X

റിയാദ്: സ്വദേശികളും വിദേശികളും ഉൾപ്പടെ കഴിഞ്ഞ വർഷം സൗദി അറേബ്യയിൽ രേഖപ്പെടുത്തിയത് 12.2 കോടിയിലധികം വിനോദ സഞ്ചാരികളാണെന്ന് സൗദി ടൂറിസം മന്ത്രാലയം. 2024 നെ അപേക്ഷിച്ച് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 5 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. 'വിഷൻ 2030' പദ്ധതിയുടെ ഭാഗമായി പ്രതിവർഷം 15 കോടി സഞ്ചാരികളെ എത്തിക്കുക എന്ന ലക്ഷ്യത്തിലേക്ക് രാജ്യം അതിവേഗം അടുക്കുന്നതിന്റെ സൂചനയാണ് ഈ കണക്കുകളെന്ന് മന്ത്രാലയം അറിയിച്ചു. ആകെ 30,000 കോടി റിയാലാണ് 2025ൽ വിനോദ സഞ്ചാരികൾ ചെലവഴിച്ചത്. ഇത് 2024 നെ അപേക്ഷിച്ച് 6 ശതമാനം വർധനവാണെന്നും മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.

ടൂറിസം മേഖലയിലെ വർധിച്ചുവരുന്ന നിക്ഷേപം, വിനോദ സാംസ്കാരിക മേഖലകളിൽ വൈവിധ്യമാർന്ന പദ്ധതികളും ലക്ഷ്യസ്ഥാനങ്ങളും എന്നിവയാണ് ഈ മികച്ച നേട്ടത്തിന് പിന്നിലെ പ്രധാന ഘടകങ്ങൾ. ഇതിനുപുറമെ, വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പ്രധാന ആഗോള പരിപാടികൾക്കും വേദികൾക്കും ആതിഥേയത്വം വഹിക്കുന്നതും ടൂറിസം മേഖലയിലെ ഈ കുതിപ്പിന് കരുത്തേകി. 2030-ഓടെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 10 ശതമാനം ടൂറിസത്തിൽ നിന്ന് കണ്ടെത്താനാണ് സൗദി ലക്ഷ്യമിടുന്നത്.

TAGS :

Next Story